ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (ഗിഫ്റ്റ്) ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പബ്‌ളിക് ഫിനാൻസ് ആന്റ് പോളിസി കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ടാക്‌സേഷൻ നിയമങ്ങൾ, ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയിലൊന്നിൽ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ യോഗ്യതകളുണ്ടാവണം.
പി.എച്ച്ഡി യോഗ്യത അഭിലഷണീയം. പ്രായം 2019 ജനുവരി ഒന്നിന് 62 വയസിൽ താഴെയായിരിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.gift.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 11.