കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗ്ല്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി. ഡി. ടി. ഓ. എ) എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വര്‍ഷം/ രണ്ടു സെമസ്റ്റര്‍ ദൈർഘ്യമുള്ളതാണ് പി. ജി. ഡി. സി. എ. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സും ഒരു വർഷം/ രണ്ടു സെമസ്റ്റർ ദൈർഘ്യമുള്ളതാണ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

ഇരു കോഴ്‌സുകളും പി.എസ്.സി അംഗീകരച്ചവയാണ്. എസ്.സി, എസ്.ടി, ഓ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫീസില്ലാതെ പഠിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-250160, 8547005053, 9447036714 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here