കുടുംബശ്രീ മിഷന്റെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം, ടാലി പാസായിരിക്കണം. പ്രായം 18നും 35നും മധേ്യ. പറക്കോട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.
പ്രതിദിനം 430 രൂപ വേതനം ലഭിക്കും. അപേക്ഷാഫോറം സി.ഡി.എസ് ഓഫീസിലും പറക്കോട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന എസ്.വി.ഇ.പി ഓഫീലും ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 23നകം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 9744253733.