ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക്  ഹയര്‍സെക്കണ്‍റി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.

ഹയര്‍സെക്കണ്‍റി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ഓരോ ഒഴിവും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, തമിഴ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ്) റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുമാണ് ഉള്ളത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.