• എൽ.എൽ.എം -സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം പ്രോഗാമിന് പൊതു വിഭാഗത്തിൽ 10, എസ.സി.3 , എസ്.ടി 1 സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 11ന് രാവിലെ 11 മണിക്ക്‌ പഠന വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. ഫോൺ: 9961936451, 9567277063.

  • എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് കോ-ഓർഡിനേറ്റർ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം ഫോൺ: 9847421467, 0497-2806402.

  • എം. എസ്. സി ജ്യോഗ്രഫി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഭൂമിശാസ്ത്ര വകുപ്പിലെ എം. എസ്. സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്. ടി.വിഭാഗക്കാർക്ക് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്ത് 11ന് രാവിലെ 11 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ:9447085046

  • എം.എസ്.സി ബയോടെക്നോളജി – സീറ്റ് ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 12ന് രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം ഫോൺ:968654186

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!