പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ(657/2017) തെരഞ്ഞെടുപ്പിലേക്കുള്ള ശാരീരിക അളവെടുപ്പ് ഏപ്രില്‍ 10, 11, 12, 25, 26, 30 മെയ്  മൂന്ന്, നാല് തീയതികളില്‍ നടക്കും. ജില്ലാ പി എസ് സി ഓഫീസ്, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ട് മാങ്ങാട്ടുപറമ്പ്, പോലീസ് പരേഡ് ഗ്രൗണ്ട് മാങ്ങാട്ടുപറമ്പ് എന്നീ സ്ഥലങ്ങളിലാണ് അളവെടുപ്പ്.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നല്‍കിയിട്ടുണ്ട്.

ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനുമായി ഹാള്‍ടിക്കറ്റ്, ഒറിജിനല്‍ ഐ ഡി എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റില്‍ അറിയിച്ചിട്ടുള്ള ദിവസം രാവിലെ 10 മണിക്ക് മുമ്പ്  പരിശോധനാ കേന്ദ്രത്തില്‍ ഹാജരാകണം. ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള കായിക ക്ഷമതാ പരീക്ഷയുടെ തീയതി, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അതാത് ദിവസം ശാരീരിക അളവെടുപ്പ് കേന്ദ്രത്തില്‍ നിന്നും അറിയിക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.