കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 11  ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക്  ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു), മാര്‍ക്കറ്റിംങ്ങ്/ഓഫീസ് അസിസ്റ്റന്റ് (യോഗ്യത : ഡിഗ്രി), ഇലക്ട്രീഷ്യന്‍, ടെക്നിക്കല്‍ എഞ്ചിനീയര്‍, ഇന്‍സ്റ്റലേഷന്‍ അസിസ്റ്റന്റ്  (യോഗ്യത : ഐ.ടി.ഐ/ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്), അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ഓഫീസ് സ്റ്റാഫ് (യോഗ്യത: ഡിഗ്രി) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും.

എംപ്ലോയ്ബിലിറ്റി സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 11 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178.