കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ആകെയുള്ള 965 ഒഴിവുകളിലേക്ക് മെയ് 6 വരെ അപേക്ഷിക്കാം. മെയ് 13 മുതൽ 20 വരെ അപേക്ഷ പിൻവലിക്കാനുള്ള അവസരമുണ്ടാകും.

ജൂലൈ 21നാണ് പരീക്ഷ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾwww.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം upsc.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!