ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കോഴിക്കോട് പുതിയറയിലുള്ള കോച്ചിങ്ങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്ന സ്ഥാപനത്തില്‍ യു.ജി.സി നെറ്റ് മത്സരപ്പരീക്ഷക്കുള്ള ഹ്രസ്വകാല തീവ്ര പരിശീലനം മെയ് രണ്ടാം വാരത്തില്‍ ആരംഭിക്കും. ജനറല്‍ ടീച്ചിംങ് ആന്റ് റിസര്‍ച്ച് ആപ്റ്റിറ്റിയൂഡിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേര്‍ക്കാണ് പ്രവേശനം. പി.ജി.കഴിഞ്ഞവര്‍ക്കും 3, 4 സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. താല്‍പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന (20% സീറ്റുകള്‍ ഇതര ഛആഇ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലഭിക്കും) വിദ്യാര്‍ത്ഥികള്‍ ഫോണ്‍/എസ്.എം.എസ് ഇ മെയില്‍ വഴിയോ നേരിട്ടോ ഏപ്രില്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2724610 , 9447468965.

Home VACANCIES