വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലിഷ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ എച്ച്.എസ്.എ, പൊതുവിഭാഗത്തില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍, സ്പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് എച്ച്.എസ്.എ. തസ്തികയില്‍ അപേക്ഷിക്കാനുള്ള യോഗ്യത. ബിരുദവും ബി.എഡുമുള്ളവര്‍ക്ക് മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്കും പി.എസ്.സി. നിഷ്കര്‍ഷിക്കുന്ന അധ്യാപക യോഗ്യതയുള്ളവര്‍ക്ക് സ്പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനു മുന്‍പ് സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍, വെള്ളായണി, തിരുവനന്തപുരം – 695522 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ ലഭിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2381601.
Home VACANCIES