കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി  മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ് പരീക്ഷ ജൂലായ്‌ 26-നാണ്. ഐ.ഐ.ടികളിലേയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ആഗസ്റ്റില്‍ നടത്തും.

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്‌സൈറ്റ് വഴി  വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!