നോയിഡയിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി എൻജിനീയർ, മാനേജർ, സീനിയർ കെമിസ്റ്റ് തസ്തികയിൽ 52 ഒഴിവുകൾ. റഗുലർ നിയമനമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: മേയ് 27.

എൻജിനീയർ/ മാനേജർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ): കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ് അല്ലെങ്കിൽ എഎംഐഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ/  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എഎംഐഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ അല്ലെങ്കിൽ എഎംഐഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

സീനിയർ കെമിസ്റ്റ്: എംഎസ്‌സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എൻജിനീയർ (ഫയർ ആൻഡ് സേഫ്റ്റി): ഫയർ എൻജിനീയറിങ്/ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ കെമിക്കൽ വിഭാഗത്തിൽ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ്, ഡിവിഷനൽ ഓഫിസേഴ്സ് കോഴ്സ് (എൻഎഫ്എസ്‌സിയിൽ നിന്നും) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

സീനിയർ കെമിസ്റ്റ്/ എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കുവാനുള്ള പരമാവധി പ്രായം 30 വയസ്സാണ്. ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. ശമ്പളം: 40,000-1,40,000

മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുവാനുള്ള പരമാവധി പ്രായം 45 വയസ്സാണ്. 9 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. ശമ്പളം: 70,000-2,00,000.

അപേക്ഷാഫീസ്: 700 രൂപ. SC / ST, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nationalfertilizers.com സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!