Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

വളരെയേറെ ശ്രമിച്ചിട്ടും നമ്മുടെ അവസ്ഥ മാറുന്നില്ല എങ്കിൽ, ഇതാണ് വിധി എന്ന് കരുതി പിന്നെ നമ്മൾ അതിൽ നിന്ന് വെളിയിൽ കടക്കാൻ ശ്രമിക്കാതെ അതുമായി പൊരുത്തപ്പെടാൻ തുടങ്ങും. ഇതാണ് Learned Helplessness! കണക്ക് പഠിക്കാൻ കുറെ ശ്രമിച്ചു, എത്ര ശ്രമിച്ചിട്ടും മാർക്ക് കുറഞ്ഞു വഴക്ക് കേട്ട് തുടങ്ങിയാൽ, ഞാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല എന്ന ചിന്തയിൽ കുട്ടി പതുക്കെ അത് ഉപേക്ഷിച്ചു തുടങ്ങും.

ഇനി ഞാൻ എന്ത് ചെയ്താലും എത്ര കഷ്ടപ്പെട്ട് പഠിച്ചാലും ഇതിൽ കൂടുതൽ ഒന്നും കിട്ടാന് പോകുന്നില്ല! ആ നെഗറ്റീവ് ചിന്ത ഒരു നിസ്സഹായാവസ്ഥയാണ്. സാഹചര്യങ്ങൾ, മറ്റുള്ളവരുടെ പെരുമാറ്റം എന്നിവയൊക്കെ ചേർന്ന് അവനിൽ അടിച്ചേൽപ്പിച്ച നിസ്സഹായാവസ്ഥ (Learned Helplessness)!

കുട്ടികളിലാണെങ്കിലും, നമ്മളിലാണെങ്കിലും ഇപ്പോഴത്തെ അവസ്ഥ നമ്മുടെ നിയന്ത്രണത്തിന് അപ്പുറം ആണ് എന്ന തോന്നൽ വന്നു തുടങ്ങിയാൽ, നമ്മൾ പതുക്കെ പിന്നോട്ട് വലിഞ്ഞു തുടങ്ങും. ഭാവിയിൽ വരാൻ പോകുന്നതും നമ്മുടെ നിയന്ത്രണത്തിന് അപ്പുറം ആയിരിക്കും എന്ന ചിന്തയിൽ നാം ഉദാസീനർ ആയി തീരും, എല്ലാത്തിൽ നിന്നും പിൻവലിയും! ഇതാണ് Learned Helplessness! 😟

നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയോ ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നുണ്ടോ എന്ന് നോക്കാം;

1) ആവശ്യം വന്നാലും സഹായം തേടാതെ, ഒന്നും മിണ്ടാതെ ഇരിക്കുക.
2) ഉത്കണ്ഠ, ആകുലത, തുറന്നു പറയാൻ ഉള്ള മടി.
3) പരിശ്രമിക്കാനുള്ള മനസ്സ് ഇല്ലാതെയിരിക്കുക. ഒന്നും ചെയ്യാൻ ഒരു എനർജി ഇല്ലാതെയിരിക്കുക. ഇത് എന്നെ കൊണ്ടു സാധിക്കില്ല എന്ന അടിയ്ക്കടിയുള്ള ചിന്ത.
4) ഇനി ഒന്നും ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന ചിന്ത. Giving Up!
5) Low Self Esteem – പല സമയങ്ങളിലും ഉള്ള inferiority complex, സ്വയം ഒരു ഉൾവലിയൽ!
6) പലതും പിന്നെ ചെയ്യാം എന്ന് പറഞ്ഞു മാറ്റി വെക്കാൻ ഉള്ള ശീലം അഥവാ procrastination!

ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികൾ (മുതിർന്നവരും) വേണ്ട സപ്പോർട്ട് സമയത്തിന് കിട്ടിയില്ലയെങ്കിൽ വിഷാദരോഗത്തിലേക്ക്‌ വഴുതി വീഴാറുണ്ട്!

ഇനി ഇത് എങ്ങനെ മറികടക്കാം? അല്ലെങ്കിൽ മറികടക്കാൻ സഹായിക്കാം?

1) ആദ്യം നമുക്ക് ഉള്ള നെഗറ്റീവ് ചിന്തകളെ, നമുക്ക് തിരിച്ചടി നേരിട്ട സാഹചര്യങ്ങളുടെ ചിന്തകളെ accept ചെയ്യുക, അതിനു ശേഷം ആ നെഗറ്റീവ് ചിന്തകളുടെ ഒരു പാറ്റേൺ മനസ്സിലാക്കുക.
2) അതിനു ബദൽ ആയുള്ള കുറച്ചു പോസിറ്റീവ് ചിന്തകളെ മനസ്സിലേക്ക് കൊണ്ട് വരിക!
3) ആ പോസിറ്റിവ് ചിന്തകളെ പ്രവർത്തിയിലേക്ക് എത്തിക്കാൻ ഉള്ള പ്ലാനുകളും ബദൽ പ്ലാനുകളും ഉണ്ടാക്കുക, അത് execute ചെയ്യാൻ ഒരു time line ഉണ്ടാക്കുക!
4) നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണ്, be aware about it and challenge yourself!
5) കുട്ടികളെങ്കിൽ ഇതോടൊപ്പം അവരെ സ്വയം വെല്ലുവിളിക്കാൻ പഠിപ്പിക്കുക, സ്വയം മത്സരിക്കാൻ പഠിപ്പിക്കുക!
6) സഹായം തേടുക!

Learned Helplessness in Organisation!

കൊറോണ സമയത്ത് ജോലി നഷ്ടപ്പെട്ട ആളുകൾ, ബിസിനസ് മുടങ്ങിയവർ ഒക്കെ കുറച്ചു നാളുകൾ പരിശ്രമിച്ച് നോക്കിയിട്ട് നല്ല പോസിറ്റിവ് ആയുള്ള ഫലം കിട്ടിയില്ല എങ്കിൽ കുറച്ചു കഴിയുമ്പോൾ അവരും വിധിയെ പഴിച്ചിട്ട്‌ പതിയെ എല്ലാം വിട്ട് തുടങ്ങും.

പുതിയതായി ജോലിയിൽ ചേരുന്ന ഒരു salesman നും, സഭാ കമ്പം / സ്റ്റേജ് ഫിയർ ഉള്ളവരും, ഡയറ്റ് എടുത്തു തടി കുറക്കാൻ നോക്കിയിട്ട് നടക്കാത്തവരും, ജിമ്മിൽ പോയി നിർത്തിയവരും, സോഫ്റ്റ് വെയർ എഞ്ചിനീയർമാരുമൊക്കെ അനുഭവിക്കാൻ സാധ്യതയുള്ള ഒന്നാണ് -“Learned Self Helplessness”.

നിങ്ങൾ ഒരു പുതിയ സംരംഭം തുടങ്ങാൻ പോവുകയാണ് എങ്കിൽ, അല്ലെങ്കിൽ പുതിയ ഒരു ജോലിക്ക് പോകുകയാണ് ആണ് എങ്കിൽ, കുറച്ചു worst case scenarios prepare ചെയ്യുക, അത് വരാതെ നോക്കാൻ എങ്ങനെ തയ്യാർ എടുക്കാം എന്ന് മുൻകൂട്ടി ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുക. ഉണ്ടായാൽ എങ്ങനെ തരണം ചെയ്യാം എന്നുള്ളതും പ്ലാൻ ചെയ്യുക! കൂടാതെ മേലെ പറഞ്ഞ ആറ് വഴികളും!

നമ്മുടെ കുട്ടികളെ കേൾക്കുക. അവരുടെ സ്വപ്നങ്ങൾ, പ്രശ്നങ്ങൾ ഒക്കെ ഒരു സുഹൃത്തിനെ പോലെ കേൾക്കുക, എന്തിനെയും നമുക്ക് ഒരുമിച്ച് നിന്ന് മറികടക്കാം എന്നുള്ള വിശ്വാസം കൊടുക്കുക!

കേൾക്കാൻ ഒരാൾ, അത് വേണം കുട്ടികൾക്കും മുതിർന്നവർക്കും!

Follow Prof. Sree Kiran

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!