
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd
മനോരമയിൽ വന്ന തലകെട്ട് കണ്ടപ്പോ ആണ് എന്നും ചോദിക്കുന്ന ചോദ്യം ഇവിടെ ചോദിക്കാം എന്ന് വിചാരിച്ചത്. ഒരു ജോലിക്ക് വേണ്ട മാനദണ്ഡം ബിരുദം അല്ലെങ്കിൽ മാസ്റ്റർ ബിരുദം ആണോ?
അല്ല എന്ന് തന്നെ ആണ് ഉത്തരം. ഒരു ജോലി കിട്ടാൻ വേണ്ട അടിസ്ഥാന കാര്യങ്ങൾ നാല് ആണ് , ആ തൊഴിലിന് വേണ്ട KNOWLEDGE – ATTITUDE – SKILLS – HABITS. (KASH). നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലയിൽ വേണ്ട ഈ നാലു കാര്യങ്ങൾ (KASH) നേടി എടുക്കാൻ നിങ്ങള് ചെയ്യാൻ പോകുന്ന ബിരുദം, അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രീ സഹായകം ആകുമോ എന്ന് ആദ്യം തന്നെ നോക്കുക. ആ മേഖലയിൽ ഇനി ഉള്ള അവസരങ്ങൾ, അതിൽ എന്ത് ആകണം എന്ന് ആണ് നിങ്ങൾക്കുള്ള ആഗ്രഹം അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ കരിയറിനെ കുറിച്ച് ഒരു വിഷൻ ബോർഡ് തന്നെ ഉണ്ടാകണം!
ഒരോ അറിവും കഴിവും – അത് നേടുന്നത് ബിരുദത്തിൽ കൂടി ആകാം, പല സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ചെയ്യുന്നതിലൂടെ ആകാം, അല്ലെങ്കിൽ നല്ല ഇൻ്റേൺഷിപ്പ്, നല്ല മെൻ്ററിങ് ഒക്കെ കൂടെ ആകാം – ഇത് കൃത്യമായ പ്ലാനിങ്ങിൽ കൂടി നേടി എടുക്കണം!
ഈ നേടുന്ന അറിവും കഴിവും കാര്യങ്ങളെ പ്രത്യേകിച്ച് വെല്ലുവിളികളെ കാണുന്നതിൽ അതിനെ നേരിടുന്ന രീതിയിൽ ഒരു പോസിറ്റീവ് കാഴ്ചപ്പാട് ഉണ്ടാക്കാൻ സഹായിക്കും. തുടർച്ചയായ പരിശീലനത്തിലൂടെ ഈ “employability skills’ നമ്മുടെ സ്വഭാവത്തിൻ്റെ (habit) ഒരു ഭാഗമായി തീരും.
ഒരു ബിരുദ പ്രോഗ്രാമിനും, ഒരു കോളേജിലും – ജോലി കിട്ടും എന്ന ഉറപ്പിന്മേൽ ചേരാതെ ഇരിക്കുക, പകരം ഈ മേഖലയിൽ ജോലി നേടാൻ വേണ്ട “employability skills’ – രൂപപ്പെടുത്തി എടുക്കാൻ സഹായിക്കുന്നുണ്ടോ എന്ന് ചോദിക്കുക! ഇനി നിങ്ങളുടെ ബിരുദം ഇത് നേടാൻ സഹായിച്ചില്ല, സഹായിക്കുന്നില്ല എങ്കിൽ ഇപ്പൊ ഫ്രീ ആയും അല്ലാതെയും ട്രെയിനിങ് കൊടുക്കുന്ന നിരവധി ഓണലൈൻ സൈറ്റുകൾ ഉണ്ട്. LinkedIn തുടങ്ങിയ നെറ്റ്‌വർക്കിൽ പോയി മെൻ്ററെ കിട്ടാൻ ശ്രമിക്കുക, അതുപോലെ ഇൻ്റേൺഷിപ്പിനായി ശ്രമിക്കുക!
ഒരു പായ്കപ്പലിൽ പോകുന്ന വ്യക്തിക്ക് എവിടെ പോകണം എന്ന് വ്യക്തമായ ധാരണ ഇല്ലെങ്കിൽ വീശുന്ന ഏതു കാറ്റും ശരിയായ വഴി കാണിച്ചു തരും എന്ന ചിന്ത ആയിരിക്കും, എങ്ങോട്ട് വേണമെങ്കിലും പോകാം! കരിയറിൻ്റെ കാര്യത്തിൽ, നിങ്ങളുടെ പ്രൊഫഷനൽ ജീവിതത്തിൻ്റെ കാര്യത്തിൽ ഒരു വിഷൻ ബോർഡ് ഉണ്ടാക്കുക!