കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ/സിഗ്നലർ കം വി. എച്. എഫ്. ഓപ്പറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കരാർ നിയമനമാണ്.
www.cochinport.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യണം പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പ്രായം യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡെപ്യൂട്ടി കൺസർവേറ്ററുടെ വിലാസത്തിൽ നവംബർ 30ന് മുമ്പ് അയക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും