Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

1. നെറ്റിപ്പട്ട നിർമ്മാണം

പല തരത്തിലുള്ള നെറ്റിപ്പട്ടം നിലവിലുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ. വീടുകളില്‍ സൂക്ഷിക്കുവാനും കാറില്‍ ഉപയോഗിക്കുവാനുമൊക്കെ ആവശ്യമുണ്ടിവ. അല്‍പ്പം പരിശീലനമുണ്ടെങ്കില്‍ ആർക്കും ചെയ്യുവാന്‍ കഴിയുന്നയൊന്നാണിത്. 1500 രൂപ മുതല്‍ വിലയുള്ള മെറ്റീരിയലുകൾ ലഭിക്കും. പൂർത്തിയായവ 5000 മുതല്‍ വില്‍ക്കുവാന്‍ സാധിക്കും.

2. മാസ്ക് നിർമ്മാണം

ഈ കോവിഡ് കാലഘട്ടത്തില്‍ അത്യാവശ്യമായി വന്നിരിക്കുന്ന ഒന്നാണ് മാസ്കുകൾ. വിവിധ തരത്തിലുള്ള മാസ്കുകൾക്ക് ഇന്ന് നല്ല വിപണിയുണ്ട്. വീട്ടില്‍ ഒരു തയ്യല്‍ മെഷ്യനും അത്യാവശ്യം തയ്യല്‍ ജോലിയും അറിയുന്നവർക്ക് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ കഴിയുന്നയൊന്നാണിത്. 10 രൂപ മുതല്‍ വിപണിയില്‍ മാസ്കുകൾ ലഭ്യമാണ്.

3. തുണി സഞ്ചി നിർമ്മാണം

പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം വന്നിരിക്കുന്ന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളയൊന്നാണ് തുണി സഞ്ചി നിർമ്മാണം. പരിശീലനം നല്‍കുന്ന ഏജന്‍സികൾ പലതുണ്ട്. ആവശ്യമായ തുണി നല്‍കി ഉല്‍പ്പന്നം തിരികെ എടുക്കുന്ന ഏജന്‍സികളുമുണ്ട്. വീടുകളില്‍ ഇരുന്ന് ചെയ്യാവുന്നയൊന്നാണിത്.

4. പേപ്പർ ബാഗ് നിർമ്മാണം

തുണി സഞ്ചി പോലെ വിപണിയില്‍ ഡിമാന്‍ഡുള്ള ഒരുല്‍പ്പന്നമാണ് പേപ്പർ ബാഗ് എന്നത്. വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതും എന്നാല്‍ വളരെ ഡിമാന്‍ഡുള്ളതുമായ ഒരുല്‍പ്പന്നമാണിത്.

5. ഫാന്‍സി ആഭരണ നിർമ്മാണം

സ്ത്രീകളുടെ ഇടയില്‍ വളരെ എളുപ്പത്തില്‍ വിറ്റ് പോകുന്ന ഒരുല്‍പ്പനമാണിത്. വീട്ടമ്മമാർക്ക് ഒഴിവ് സമയങ്ങളില്‍ ചെയ്യുവാന്‍ കഴിയുന്ന ഇതിന് തരക്കേടില്ലാത്ത വിപണിയുണ്ട്.

6. ഹോം മെയ്ഡ് റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങൾ

മായമില്ലാത്ത ഭക്ഷണ സാധനങ്ങൾക്ക് എക്കാലവും നല്ല വിപണിയുണ്ട്. ആയതിനാല്‍ത്തന്നെ വീട്ടിലുണ്ടാക്കാവുന്ന അച്ചാറുകൾ, ചോക്ലേറ്റുകൾ എന്നിവയെല്ലാം തന്നെ നല്ല രീതിയില്‍ വിറ്റ് പോകുന്നതാണ്. വീടിന്റെ അടുക്കള തന്നെ ഉപയോഗിച്ച് ഇത് ചെയ്യുവാന്‍ സാധിക്കും.

7. കുട്ടിയുടുപ്പുകൾ

കുഞ്ഞുങ്ങളുടെ തുണികൾക്ക് അധികം ബ്രാന്‍ഡുകൾ വിപണിയിലില്ല എന്നത് ഈ മേഖലയിലെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. തയ്യല്‍ അറിയാവുന്ന സ്ത്രീകൾക്ക് വീടുകളില്‍ ഇരുന്ന് തന്നെ ചെയ്യുവാന്‍ സാധിക്കും.

8. ഹാന്‍ഡ് എംബ്രോയിഡറി

ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഇത് പഠിക്കുവാന്‍ സാധിക്കും. ഫെയ്സ് ബുക്ക് വാട്സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് വില്‍ക്കുവാന്‍ സാധിക്കും.

9. മ്യൂറല്‍ പെയിന്‍റിങ്ങ്

അത്ര വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ പഠിക്കുവാന്‍ സാധിക്കുന്ന ഒന്നാണിത്. 8000 രൂപയുടെ പ്ലെയിന്‍ സാരി വാങ്ങി ഡിസൈന്‍ ചെയ്ത് 25000 രൂപക്ക് ഫെയ്സ് ബുക്കിലൂടെ വില്‍പ്പന നടത്തുന്ന സ്ത്രീകൾ കേരളത്തിലുണ്ടെന്നറിയുക.

10. ഡിസൈനർ കേക്കുകൾ

അല്‍പ്പം കലാ വാസനയുള്ളവർക്ക് ചെയ്യുവാന്‍ കഴിയുന്നയൊന്നാണിത്. പ്രീമിയം കസ്റ്റമേഴ്സിനെ കണ്ടെത്തുവാന്‍ കഴിയുന്നുവെങ്കില്‍ ഇത് സാധ്യമാണ്. 20000 രൂപ മുതലാണ് ഡിസൈനർ കേക്കിന്റെ വില തുടങ്ങുന്നത്.

11. Interior and Landscape Design Consultants

അല്‍പ്പം കലാ വാസനയുള്ളവർക്ക് വീടുകളുടെ ഇന്‍റീരിയർ, ലാന്‍ഡ് സ്കേപ്പ് ഡിസൈന്‍ കണ്‍സൾട്ടന്‍റായി ജോലി ചെയ്യാവുന്നതാണ്.

12. സോപ്പും ക്ലീനിങ്ങ് ലിക്വിഡും

സോപ്പ്, ക്ലീനിങ്ങ് ലിക്വിഡ് തുടങ്ങിയവയുടെ നിർമ്മാണം ഒറ്റ ദിവസം കൊണ്ട് തന്നെ പഠിച്ചെടുക്കാവുന്നതേയുള്ളു. പ്രാദേശിക വിപണി തന്നെ ധാരാളം.

13. തുണി പാവകളുടെ നിർമ്മാണം

നല്ല വെല്‍വെറ്റ് തുണിയില്‍ ചെയ്തെടുക്കുന്ന സോഫ്റ്റ് പാവകളുടെ നിർമ്മാണം വീട്ടമ്മമാർക്ക് ചെയ്യാവുന്നയൊന്നാണ്.

14. ക്രാഫ്റ്റ് വർക്കുകൾ

ഈറ്റ, മുള, തടി മുതലായവയിലുള്ള വിവിധങ്ങളായ ക്രാഫ്റ്റ് വർക്കുകൾക്ക് ഇന്ന് നല്ല വിപണിയുണ്ട്. അല്‍പ്പം കലാ വാസനയുള്ളവർക്ക് പരിശീലനത്തിലൂടെ ആർജ്ജിക്കാവുന്ന സ്കില്ലുകളാണിവ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!