കണ്ണൂർ സർവ്വകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പുതുതായി പരിചയപ്പെടുത്തത്തിയ പദ്ധതിയാണ് സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീം (വിദ്യാർത്ഥി ദത്തെടുക്കൽ പദ്ധതി). വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന കുട്ടികളെ അവരുടെ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തിരഞ്ഞെടുക്കുകയും അവർക്കുവേണ്ട പരിശീലനവും മാറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിവരുന്ന പദ്ധതിയാണിത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുക്കുന്ന ഇത്തരം കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള കോളേജുകളിൽ അവർക്കാവശ്യമായ വിഷയത്തിൽ പ്രവേശനം നൽകിവരികയാണ് ചെയ്യുന്നത്. കൂടാതെ ഇവർക്ക് യാതൊരുവിധ ഫീസും അടക്കാതെ പഠനം പൂർത്തിയാക്കാനുള്ള അവസരവും, സ്‌പെഷ്യൽ എക്സാമുകൾ എഴുതാനുള്ള അവസരവും സർവ്വകലാശാല നൽകുന്നുണ്ട്. ഇതിനുപുറമെ ഇവർക്കുള്ള ധനസഹായവും സർവ്വകലാശാല ഉറപ്പാക്കുന്നുണ്ട്. സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീമിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാല ദത്തെടുത്ത ആദ്യത്തെ വിദ്യാർത്ഥിയാണ് ട്രീസ ജോളി.