Priya Varrier
MSW, M.Phil in Social Work
Psycho Social Counsellor

ജീവിതത്തില്‍ എടുത്ത ചില പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു 2008 ല്‍ MSW കോഴ്സ് തിരഞ്ഞെടുത്തത്. പ്രത്യേകിച്ച് കോഴ്സിനെ പറ്റിയോ, അതുമായി ബന്ധപ്പെട്ട ജോലികളെ പറ്റിയോ വലിയ ധാരണ ഒന്നും ഇല്ലാതെ ആണ് കോഴ്സിന് ജോയിന്‍ ചെയ്യുന്നത്. കോഴ്സ്ന്റെ ആദ്യ ഘട്ടങ്ങളിലൊക്കെ നിര്‍ത്തി പോവാന്‍ പോലും തോന്നിയിട്ടുണ്ട്. ഏകദേശം കോഴ്സ് പകുതി ആയതുമുതല്‍ പിന്നെ അതിന്റെ കൂടെ ഒരു ഒഴുക്കായിരുന്നു. ഇന്ന് നമ്മള്‍ക്കൊക്കെ വീട്ടുകാരോട് തോന്നുന്നപോലെ, പ്രിയപ്പെട്ട കൂട്ടുകാരോടൊക്കെ തോന്നുന്ന പോലുള്ള സ്നേഹമാണ് സോഷ്യല്‍ വര്‍ക്ക് പ്രൊഫെഷനോടും.

ഇന്ത്യയില്‍ സോഷ്യല്‍ വര്‍ക്കിന് ഒരു പ്രൊഫെഷന്‍ എന്ന നിലയില്‍ വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോളും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റി ധരിക്ക പെടുന്നു. സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍കേഴ്‌സ് എന്നാണ് സമൂഹവും അവരും വിശേഷിപ്പിക്കുന്നത്. സര്‍വീസും, വര്‍ക്കും തമ്മിലുള്ള പ്രധാന വ്യത്യാസം വര്‍ക്ക് ചെയ്താല്‍ ക്യാഷ് കൊടുക്കണം എന്ന് തന്നെ ആണ്. ഇത് പറയുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട് സര്‍വീസ് ചെയ്യാന്‍ ആള്‍ ഉണ്ടാകുമ്പോള്‍ ക്യാഷ് കൊടുത്ത് ആളെ വെക്കണോ എന്ന്.

നമ്മുടെ സമൂഹത്തില്‍ പേര്‍സണല്‍ ലൈഫ് ഒക്കെ മാറ്റി വച്ച് സര്‍വീസ് ചെയ്യാന്‍ മാത്രമായി എത്ര പേര്‍ കാണും? ഇവിടെ സോഷ്യല്‍ വെല്‍ഫെയര്‍ മേഖലയില്‍ തന്നെ ഒരുപാട് ചെയ്യാന്‍ ഉണ്ട്, അതൊക്കെ പേര്‍സണല്‍ ലൈഫിനേക്കാള്‍ സര്‍വീസിന് ഇമ്പോർട്ടൻസ് കൊടുത്ത് ചെയ്യാന്‍ സന്നദ്ധരായ എത്ര പേര്‍ കാണും? അത്തരത്തില്‍ ഉള്ളവരെ കൊണ്ട് മാത്രം സോഷ്യല്‍ Welfare ആക്ടിവിറ്റീസ് നല്ല രീതിയില്‍ നടക്കുമോ? നേരെ മറിച്ച് അതൊരു തൊഴിലായി ഏറ്റെടുത്ത് ചെയ്യാന്‍ ഉള്ളവര്‍ ഉണ്ടാകുന്നത് നല്ലതല്ലേ?

സര്‍വീസിന്റെയും വര്‍ക്കിന്റെയും വ്യത്യാസം സാലറിയുടെ കാര്യത്തില്‍ മാത്രമല്ല. അതിന് സയന്റിഫിക് നോളേജ്, ട്രെയിനിംഗ് ഒക്കെ വേണം. ഇത് പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം ആണ് സാമൂഹ്യ പ്രവര്‍ത്തനം ചെയ്യാനോ, ഒരാളെ സഹായിക്കാനോ ഒക്കെ കോളേജില്‍ പോയി പഠിക്കാണോ എന്ന്? ഒരു വ്യക്തിയിലോ സാമൂഹത്തിലോ മാറ്റങ്ങള്‍ ഉണ്ടാക്കാനും Developments ഉണ്ടാക്കാനും അവരുടെ സൈക്കോളജി തിയറിറ്റിക്കലി പഠിക്കേണ്ടിവരും, അവരെ മാനസികമായി സഹായിക്കാന്‍ തെറാപ്പികള്‍ അറിഞ്ഞിരിക്കണം, കമ്മ്യൂണിറ്റി ഓര്‍ഗനൈസ് ചെയ്യാനും ഡെവലപ്പ് ചെയ്യാനും അറിഞ്ഞിരിക്കണം, അവര്‍ക്ക് വേണ്ടി പുതിയ പ്രൊജക്റ്റുകൾ ഉണ്ടാക്കണം എങ്കില്‍ പുതിയ പ്രൊജക്റ്റ്‌സ് രൂപകല്പന അറിഞ്ഞിരിക്കണം, ഒരു സൊസൈറ്റിയുടെ പ്രശ്നങ്ങള്‍ കൃത്യമായി റിസര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ റിസര്‍ച്ചില്‍ അറിവുണ്ടായിരിക്കണം, നമ്മുടെ മുന്നില്‍ വരുന്ന ചില കേസുകള്‍ക്ക് നിയമസഹായം എത്തിച്ചു കൊടുക്കാന്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കണം, പുതിയ പദ്ധതികള്‍ തയ്യാറാക്കാനും അവ ആളുകളില്‍ എത്തിക്കാനും പദ്ധതികളെ പറ്റി അറിഞ്ഞിരിക്കണം, സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടുന്ന ഒരാള്‍ ഇതെല്ലാം പഠിച്ചിട്ട് കൂടിയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ സോഷ്യല്‍ Welfare മേഖല കൈകാര്യം ചെയ്യാന്‍ ആ മേഖലയില്‍ തിയറിട്ടിക്കല്‍ നോളേജ് ഉള്ളവരെ വെക്കുന്നതല്ലേ നല്ലത്?

സോഷ്യല്‍ സര്‍വീസ് ചെയ്യുന്നവര്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഒരു പക്ഷെ ഈ Term ന്റെ ഉപയോഗത്തില്‍ വരുന്ന കണ്‍ഫ്യൂഷന്‍ ആവാം കാരണം. അവരോട് ദേഷ്യം ഒന്നും ഇല്ല. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സോഷ്യല്‍ സര്‍വീസ് ചെയ്യുന്നവരോട് എന്നും ബഹുമാനവും ആണ്.

5 വർഷം മെഡിസിന്‍ പഠിച്ച് അതൊന്നും പഠിക്കാത്ത ഒരാള്‍ എനിക്കും ചികില്‍സിക്കാന്‍ അറിയാം ഞാനും ഡോക്ടര്‍ ആണ്, നിയമം അറിയാം അതുകൊണ്ട് ഞാനും അഡ്വക്കേറ്റ് ആണ് എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ കുത്തി ഇരുന്ന് പഠിച്ച് സര്‍ട്ടിഫിക്കറ്റ് ആയി വരുന്ന വരുടെ അവസ്ഥ ആലോചിച്ച് നോക്കൂ. ഡോക്ടറിനോടും  ലോയര്‍ നോടും ഒക്കെ കമ്പയര്‍ ചെയ്യുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകും, ഇന്ത്യയില്‍ സോഷ്യല്‍ വര്‍ക്ക് കോഴ്സിനും ജോലിക്കും വേണ്ടത്ര അംഗീകാരം ഇല്ലാത്തതു തന്നെ ഇതിനു കാരണം.

സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുറച്ച് കാര്യങ്ങള്‍ പറയാം, സോഷ്യല്‍ വര്‍ക്ക് വിദ്യാഭ്യാസം ഇന്ന് ഇന്ത്യയില്‍ പല യൂണിവേഴ്സിറ്റികളിലും ഉണ്ട്. ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ ഇതില്‍ ഉന്നത നിലവാരം പുലർത്തി മുന്നിട്ട് നില്‍ക്കുന്നു. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വർക്കിന്‌ ഒക്കെ പുറമെ സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, Phd പ്രോഗ്രാമുകള്‍ നടത്തുന്ന യൂണിവേഴ്സിറ്റികളും ഉണ്ട്. കേരളത്തില്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്സിറ്റി, കാസര്‍കോഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ എല്ലാം ഈ കോഴ്സുകള്‍ ഉണ്ട്.

ഈ മേഖലയില്‍ ജോബ് സാറ്റിസ്ഫാക്ഷന്‍ എന്ന് പറയുമ്പോള്‍ എടുക്കുന്ന പണിക്ക് കിട്ടുന്ന കൂലിയുടെ കൂടെ ദുരിതമനുഭവിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളില്‍ പെട്ടിരിക്കുന്ന ഒരാളെ അതില്‍ നിന്നും രക്ഷിക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും അവരുടെ കണ്ണില്‍ നമ്മളോട് കാണുന്ന നന്ദിയും കൂടെ ആണ്.

Leave a Reply