കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് (ടെക്‌നിക്കൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ/റീ-എംപ്ലോയ്മെൻറ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. സർവ്വകലാശാലാ പരീക്ഷാ നടത്തിപ്പ് സംബന്ധമായുള്ള കാര്യങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത പരിചയസമ്പന്നതയും, പരിജ്ഞാനവും ഉള്ള ഡെപ്യൂട്ടി രജിസ്ട്രാറിൽ താഴെയല്ലാത്ത തസ്തികയിലുള്ളവരായിരിക്കണം അപേക്ഷകർ.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ റാങ്കിലുള്ള അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിൽ, (KSR 144) സ്ഥാപനമേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി അപേക്ഷ സമർപ്പിക്കേണ്ടതാണ്. റീ-എംപ്ലോയ്മെൻറ് അപേക്ഷകളിൽ പൂർണ്ണമായ സർവ്വീസ് & റിട്ടയർമെൻറ് വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്‌സൈറ്റ് ‘www.kuhs.ac.in’സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഓ., തൃശൂർ 680596 എന്ന വിലാസത്തിൽ 2022 ജൂലൈ ഇരുപത്തഞ്ചിനകം ലഭിച്ചിരിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!