ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കൊലപ്പെടുത്തിയിട്ടുള്ള പക്ഷിയാണ് കാസോവരി. ഒട്ടക പക്ഷിയുടെ ബന്ധുവായ വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള കാസോവരി, ക്യൂൻസ് ലാൻഡ്, ഓസ്ട്രേലിയ, പപ്പുവന്യൂഗിനിയ എന്നി രാജ്യങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. കറുത്ത കട്ടി കൂടിയ തൂവലുകൾ ശരീരമാകെ മൂടിയിട്ടുള്ള കാസോവരിക്ക് അല്പ ദൂരം പോലും പറക്കാനാവില്ല.!!

എമു പക്ഷികളോട് ഏറെ സാമ്യമുള്ളവയാണ് കാസോവരി പക്ഷികള്‍. തല ഉയർത്തി പിടിച്ചാൽ ആറടി വരെ ഉയരവും 60 കിലോയിൽ അധികം ഭാരവുമുള്ള ഈ പക്ഷികളെ ലോകത്തെ ഏറ്റവും അപകടകാരികളായ പക്ഷികളായാണ് കണക്കാക്കുന്നത്. ബലിഷ്ടമായ കാലുകളും അവയിലെ കൂര്‍ത്ത, കഠാര പോലുള്ള നഖങ്ങളുമാണ് ഇവയുടെ പ്രധാന ആയുധം. ഇവയുടെ കാൽ നഖങ്ങൾ ശത്രുവിനു മേൽ കുത്തിയിറക്കുകയാണിവ (മാന്തുക) ചെയ്യുക. ഏതൊരു ജീവിയുടെയും ശരീരത്തില്‍ മാരകമായ മുറിവു സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ ഇവയ്ക്ക് ഓടാന്‍ സാധിക്കുന്നതിനാൽ സാധാരണ മനുഷ്യർക്ക് ഇവയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാനും സാധ്യമല്ല..!!

വനത്തിൽ സ്വതന്ത്രമായി വളരുന്ന കാസോവരികൾക്ക് അവരുടെ അധീന പ്രദേശങ്ങളിൽ മറ്റുളളവർ കടന്ന് കയറുന്നത് ഇഷ്ടമല്ല. കടന്ന് കയറുന്ന മനുഷ്യനോ മറ്റു മൃഗങ്ങളോ കൂടുതൽ അടുത്തേക്ക് വരരുത് എന്ന് മുന്നറിയിപ്പുതരാനായി ഈ പക്ഷി മുഴങ്ങുന്ന പ്രത്യേക തരം മൂളൽ ശബ്ദമുണ്ടാക്കുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചോ തിരിച്ചറിയാനാകാതെയോ മുന്നോട്ട് ചെല്ലുന്നവരെ കാസോവരികൾ ആക്രമിക്കുന്നു. പ്രധാനമായും കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോഴാണ് ഇവ ആക്രമണകാരികളാവുന്നത്.

ഇവയിൽ, പെൺപക്ഷിക്കാണ്‌ ആണിനെക്കാൾ വലുപ്പം, സാധരണ പക്ഷികളിൽ നിന്നും വിത്യസ്ഥമായി പച്ചനിറമുള്ള മുട്ടകളാണ് കാസോവരിയുടേത്. എന്നാൽ അടയിരിക്കലും കുഞ്ഞുങ്ങളുടെ പരിപാലനവും ആൺ പക്ഷിയെ ഏൽപ്പിച്ചുകൊണ്ട്‌ പെൺ കാസോവരി വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു..!!

മിശ്ര ഭുക്കാണെങ്കിലും, കാസോവരികൾ പ്രധാനമായും ഭക്ഷിക്കുന്നത് പഴങ്ങളാണ്‌. ഇവ പഴങ്ങൾ മുഴുവനോടെ വിഴുങ്ങുന്നു. അങ്ങനെ ഏകദേശം നൂറു തരം പഴങ്ങൾ കാസോവരി ഭക്ഷിക്കുന്നതായി കണക്കാക്കുന്നു. എമു പക്ഷികളെ പോലെ മുട്ടയ്ക്കോ മാംസത്തിനോ വേണ്ടി കസോവരി പക്ഷികളെ അമേരിക്കയില്‍ വളര്‍ത്താറില്ല. എമുവിനേക്കാൾ വലുപ്പവും സൗന്ദര്യവും ഉള്ളതിനാൽ ഇവയെ ഓമനിച്ച് വളർത്തുകയാണവർ ചെയ്യുന്നത്. അപകടകാരിയെങ്കിലും മനുഷ്യനോട് നന്നായി ഇണങ്ങുന്ന ഇവയെ വീടുകളിൽ വളർത്തുന്നതിന് അമേരിക്കയിൽ പ്രത്യക ലൈസന്‍സ് ആവശ്യമാണ്. കാരണം ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയാണ് കാസോവരി.!!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!