ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പർ ആകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തുക. എസ് സി/ എസ് ടി, അതുപോലെ ഫിഷെർമാൻ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഫുള്ളി ഫണ്ടഡ്, ഫുൾ സ്റ്റാക്ക് ജാവ ഡെവലപ്മെന്റ് കോഴ്സ് അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചിൻ ഷിപ്യാർഡ്. ഷിപ്യാർഡിന്റെ സി എസ് ആർ ഇനിഷ്യേറ്റിവാണ് ഇത്. ബി ടെക് അവസാന വർഷ വിദ്യാർത്ഥികൾക്കും, ഇപ്പോൾ ബി ടെക് കഴിഞ്ഞ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

16284 രൂപയാണ് കോഴ്സ് ഫീ. വിത്ത് 100 % സ്കോളർഷിപ്പ്. 400 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂർണമായും ഓൺലൈൻ ആണ്. എൽ ആൻഡ് ടി എഡ്യൂടെക്ക് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് കോഴ്സിന്റെ മറ്റൊരു പ്രത്യേകത. അസാപ് കേരളയുമായി സഹകരിച്ചാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് വിസിറ്റ് ചെയ്യുക, കൂടാതെ താഴെ നൽകിയിരിക്കുന്ന നമ്പറിലേക്കും വിളിച്ചന്വേഷിക്കാവുന്നതാണ്.