മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻറ് ടെക്നോളജി വകുപ്പിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ് തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു മാസത്തേക്ക് നിയമനത്തിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ 10ന് നടക്കും.

ബി.ടെക് ഫുഡ് പ്രോസസിംഗ്, എം.എസ്.സി ഫുഡ് സയൻസ് ആൻറ് ടെക്നോളജി, എം.എസ്.സി ഫുഡ് ടെക്നോളജി, എം.എസ്.സി ഫുഡ് ടെക്നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ്, എം.എസ്.സി ഫുഡ് സയൻസ് ആൻറ് ക്വാളിറ്റി കൺട്രോൾ, എം.എസ്.സി ഫുഡ് ആൻറ് ന്യുട്രീഷ്യൻ എന്നിവയിൽ എതെങ്കിലുമാണ് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ പരിഗണിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത. പ്രതിദിന വേതനം 750 രൂപ. പ്രായം 19 മുതൽ 39 വരെ.

കെമിസ്ട്രി അല്ലെങ്കിൽ ലൈഫ് സയൻസ് ബിരുദമുള്ളവർക്ക് ലാബ് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ദിവസ വേതനം 645 രൂപ. പ്രായപരിധി 18 മുതൽ 36 വരെ. രണ്ട് തസ്തികകളിലും സംവരണ വിഭാഗങ്ങൾക്ക് അർഹമായ വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ(ഇ മെയിൽ വിലാസവും രണ്ട് മൊബൈൽ നമ്പരുകളും ഉൾപ്പെടെ) പ്രായം(എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത (കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്) പ്രവൃത്തി പരിചയം, കാറ്റഗറി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പത്തിന് രാവിലെ 10.30ന് സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഹാജരാകണം.