Panthera uncia എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഹിമപുലികൾ മഞ്ഞ് പ്രദേശങ്ങളിലെ മാർജ്ജാരൻ മാരാണ്. മദ്ധേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ആണ് ഹിമപുലികൾ പ്രധാനമായും കാണപ്പെടുന്നത്. വംശ നാശത്തിന്റെ വക്കിലായ ഇവ ഇന്ന് 2500 ൽ താഴെ മാത്രമേ സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നൊള്ളൂ.

ഹിമാലയത്തിലും ലഡാക്ക് മുതൽ അരുണാചൽ പ്രദേശ്‌ വരെയുള്ള സ്ഥലങ്ങളിലുമാണ് ഇന്ത്യയിൽ ഇവയെ കാണപ്പെടുന്നത്. മഞ്ഞിൽ ജീവിക്കാൻ കഴിയും വിധത്തിലാണ് ഇവയുടെ ശരീരപ്രകൃതി. ഇടതുർന്ന് കട്ടിയുള്ള രോമങ്ങൾ, കടുത്ത മഞ്ഞിലും ജീവിക്കാൻ കഴിയും വിധത്തിലാണ് പോതിഞ്ഞിരിക്കുന്നത്. നീളം കുടിയ വാലും വലിപ്പമുള്ള മൂക്കും ഇവയുടെ സവിശേഷത ആണ്. വലിയ മൂക്ക് കടുത്ത തണുപ്പുകാലത്ത് വായു ധാരാളമായി വലിച്ചെടുക്കാൻ സഹായിക്കുന്നു.

ഒന്നാം തരം വേട്ടക്കാർ ആണ് ഹിമപ്പുലികൾ. കാട്ടാടുകളും പക്ഷികളും മറ്റുമാണ് പ്രധാന ഭക്ഷണം. ഇവയെ കിട്ടാതാകുമ്പോൾ ചെറിയ മൃഗങ്ങളെയും പിടികുടാറുണ്ട്. കുർത്ത പല്ലുകളും കാലുകളിലെ നഖങ്ങളും ആണ് ഇവയെ മഞ്ഞിലെ കരുത്തരായ വേട്ടക്കാരാക്കി മാറ്റുന്നത്. ഹിമപ്പുലിയുടെ ശരീരത്തിന്റെ ആകെ നീളം 130 സെ.മീറ്റർ വരെയും തൂക്കം 35 മുതൽ 55 കിലോഗ്രാം വരെയും ആണ്. കാലിലും മുഖത്തും വരെ പുള്ളികളുണ്ട്. ഹിമപ്പുലികളുടെ കാലുകൾ വളരെ ബലമുള്ളതാണ്. ഇരയെ പിടിക്കുന്നതിൽ കാലുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. കുഞ്ഞിന്റെ  സംരക്ഷണ ചുമതല പെൺ പുലികളുടെതാണ്. കുഞ്ഞുങ്ങളുമായി നടക്കുന്ന ഹിമപ്പുലികൾ പെട്ടെന്ന് ആക്രമണകാരികൾ ആവും. കുഞ്ഞുങ്ങളെ മരപ്പൊത്തിലോ ഗുഹകളിലോ ഒളിപ്പിച്ചാണ്‌ വളർത്തുന്നത്. പർവത പ്രദേശങ്ങളിലെ പുൽമേടുകളും കള്ളിമുൾ ചെടികൾ വളരുന്ന പ്രദേശങ്ങളിലുമാണ് ഇവയുടെ ഇഷ്ട സഹവാസ കേന്ദ്രങ്ങൾ.

Courtesy: Wikipedia

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!