ആനയെ വരെ കൊല്ലാൻ കെൽപ്പുള്ള ഇത്തിരി കുഞ്ഞൻ എലിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ എലികളെ പോലെയല്ലിവർ. എല്ലാം കൊണ്ടും സ്വല്പം കേമന്മാരാണ്. ആഫ്രിക്കന്‍ ക്രെസ്റ്റഡ് റാറ്റ് ( African Crested Rat ) എന്നാണ് ഇവയുടെ പേര്. പ്രത്യേക തരം രോമങ്ങളാണ് ഇവരെ കേമന്മാരാക്കുന്നത്. വിഷമടങ്ങിയ രോമമാണ് ഇവരുടെ പ്രത്യേകത. വിഷമുള്ള മരങ്ങളുടെ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിഷം സ്വന്തം ശരീരത്തിലെ രോമങ്ങളില്‍ ഇക്കൂട്ടര്‍ സൂക്ഷിക്കും.

പോയിസണ്‍ ആരോ ട്രീ എന്നറിയപ്പെടുന്ന മരത്തിന്റെ തൊലിയാണ് ഇവര്‍ വിഷം എടുക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മരത്തിന്റെ തൊലി ചവച്ച് തങ്ങളുടെ ഉമിനീരുമായി കലര്‍ത്തുന്നു. ശേഷം ഈ മിശ്രിതം തങ്ങളുടെ രോമങ്ങളിലേക്ക് പൂശുന്നു. ഇവയുടെ പ്രത്യേക രോമങ്ങള്‍ക്ക് ഈ വിഷ മിശ്രിതത്തെ ആഗിരണം ചെയ്ത് സംഭരിച്ച് വെക്കാനുള്ള ശേഷിയുണ്ട്. സാധാരണ എലികളില്‍ നിന്നും വലിപ്പം കൂടുതലും രൂപത്തില്‍ വ്യത്യാസവുമുണ്ട് ഇവയ്ക്ക്. വലിയ മൃദുരോമങ്ങളാല്‍ ശരീരം മൂടപ്പെട്ട നിലയിലാണ്. അപായ ഭീഷണി മുന്നില്‍ കണ്ടാല്‍ ഇവയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും നിറത്തോട് കൂടിയ രോമങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. കാട്ടിലെ ഏതെങ്കിലും ജീവി ഇവയെ പിടികൂടാന്‍ നോക്കിയാല്‍ അവയ്ക്ക് മരണം ഉറപ്പാണെന്ന് പറയാം.

Content credit : Wikipedia

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!