Munavira Vakayil
Munavira Vakayil
Sub Editor, NowNext

മനുഷ്യ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാഭാഗങ്ങളെ കുറിച്ചും ഒരു മെഡിക്കല്‍ വിദഗ്ധന്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്, ചിലതിനൊക്കെ പ്രത്യേക പഠന വിഭാഗവുമുണ്ട്. ബാച്‌ലർ ഓഫ് പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് (BPO) എന്നത് മെഡിക്കല്‍ മേഖലയിലെ ഒരു പ്രധാനപ്പെട്ട വിഭാഗമാണ്.

ജന്മനാ സംഭവിച്ചതോ, പ്രത്യേക കാരണങ്ങള്‍ കൊണ്ട് ഉണ്ടായതോ ആയ അവയവ നഷ്ടം കൃത്രിമമായി രൂപപ്പെടുത്തിയ അവയവത്താല്‍ പുനസ്ഥാപിക്കുകയോ, പകരം വെക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പഠന മേഖലയാണ് പ്രോസ്തറ്റിക്‌സ് എന്നത്. കൃത്രിമ കാലുകള്‍, കൃത്രിമ കൈകള്‍ എന്നിവ ഇതിന് ഉദാഹരണമാണ്.

ശരീരത്തിന്റെ ശേഷി നഷ്ടപ്പെട്ട / കുറഞ്ഞ ഒരു ഭാഗത്തിന്റെ / ഒരു അവയവത്തിന്റെ വൈകല്യം എന്നിങ്ങനെ പരിമിതി മാറ്റി അതിനെ പൂര്‍വ്വ സ്ഥിതിയിലാക്കാനോ, ആ ഭാഗം ബലപ്പെടുത്താനോ, നിലനിര്‍ത്താനോ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട പഠനമാണ് ഓര്‍ത്തോട്ടിക്‌സ്.

ബി പി ഒ എന്നത് നാല് വർഷം കാലാവധിയുള്ള  ഒരു യു ജി കോഴ്സ് ആണ്.  ഈ കോഴ്‌സിലൂടെ ശസ്ത്രക്രിയക്ക് മുമ്പും ശേഷവും ചികിത്സ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ പരിശീലനം നല്‍കുന്നു. ഈ കോഴ്‌സിന് ശേഷം കൃത്രിമമായ അസ്ഥിഘടകങ്ങള്‍ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്നതിനുള്ള ഒരു ക്ലിനിക്കല്‍ സമീപനം സ്വീകരിക്കുന്നതിനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. പ്ലസ് ടു, സയന്‍സ് വിഭാഗത്തില്‍ 50% മാര്‍ക്കുള്ളവര്‍ക്ക് ഈ കോഴ്‌സിലേക്ക് പ്രവേശനം നേടാം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

ബിപിഒ ബിരുദക്കാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ആശുപത്രികള്‍, ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ & സേവനങ്ങള്‍, പാത്തോളജി ലബോറട്ടറികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സിമുലേഷന്‍ സെന്ററുകള്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിരവധി തൊഴില്‍ സാധ്യതകള്‍ ലഭിക്കും.

ബിരുദപഠനം തുടരുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യാന്‍ ബിരുദധാരികള്‍ക്ക് അവസരമുണ്ട്. ബിരുദത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് എം എസ് സി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വഴി ഗവേഷണത്തോടൊപ്പം ഉന്നതപഠനവും തുടരാം. ഈ കോഴ്‌സ് അടിസ്ഥാനപരമായി കൂടുതല്‍ പഠനങ്ങള്‍ക്കും അനുബന്ധ സാധ്യതകള്‍ക്കും ഒരു ഉറച്ച അടിസ്ഥാനം നല്‍കുന്നു.

യൂണിവേഴ്‌സിറ്റി, കോളേജ് തലത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ വഴിയാണ് വിദ്യര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ചില കോളേജുകള്‍ അല്ലാതെയും പ്രവേശനം നല്‍കുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ ബി പി ഒ  കോളേജുകൾ 
  1. All India Institute of Phisical Medicine And Rehabiltation (AIIPMR) Mumbai, Maharashtra
  2. Christian Medical Colege (CMC) Vellore, Thamilnadu
  3. PT. Deendayal Upadhaya Institute for The Physically Handicapped, New delhi
  4. Swami Vivekanand National Institute Of Rehabilitation Training and Research (SVNIRTAR), Cuttack, Orisa

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!