പൂച്ചയടക്കം രാത്രി സഞ്ചാരികളായ മറ്റു പല മാംസഭുക്കുകളുടെയും കണ്ണുകൾ രാത്രി തിളങ്ങുന്നത് കണ്ടിട്ടില്ലേ ? കണ്ണിലെ റെറ്റിനക്ക് പിറകില്‍ കണ്ണാടി പോലെ ഒരു പാളി ഉള്ളതിനാലാണിത്. മങ്ങിയ പ്രകാശത്തില്‍ കാണുവാനുള്ള ഒരു അനുവര്‍ത്തനമാണ് ഈ പാളി. കിട്ടുന്ന വെളിച്ചത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

സാധാരണ ഗതിയില്‍ റെറ്റിനയില്‍ പതിക്കുന്ന പ്രകാശ രശ്മികള്‍ ദൃശ്യ കോശങ്ങളില്‍ കൂടി കടന്ന ശേഷം, അതിനു പിറകിലുള്ള രക്തപടലത്തിലും, ദൃഢ പടലത്തിലുമായി ആഗിരണം ചെയ്യപ്പെട്ടുപോകും. ധാരാളം വെളിച്ചമുള്ളപ്പോള്‍ ഇതൊരു പ്രശ്‌നം അല്ല. എന്നാല്‍ രാത്രിയിലെ വെളിച്ചത്തില്‍ ചിലപ്പോള്‍ പ്രകാശ രശ്മികളുടെ തീവ്രത ദൃശ്യ കോശങ്ങളെ ഉത്തേജിപ്പിക്കുവാന്‍ പര്യാപ്തമായിരിക്കില്ല. ആ സമയത്ത് പ്രകാശ രശ്മികളെ രണ്ടുപ്രാവശ്യം ദൃശ്യ കോശങ്ങളിലൂടെ കടത്തി വിടുകയെന്നതാണ് ടാപിറ്റം (tapetum) എന്ന പേരിലറിയപെടുന്ന തിളങ്ങുന്ന പാളിയുടെ ധര്‍മം. ടാപിറ്റം രാത്രി സഞ്ചാരികളായ പല മൃഗങ്ങളിലും പക്ഷികളിലുമുണ്ട്. ഇതിന്റെ ഘടന വിഭിന്നമാണ്.

പൂച്ചയിലും, മറ്റു മാംസഭുക്കുകളിലും രക്തപടലത്തിന് പിറകിലെ പ്രത്യേക കോശസ്തരത്തിലുള്ള ഗുവാനിന്‍ പരലുകളാണ് പ്രതിഫലനമുണ്ടാക്കുന്നത്. എന്നാല്‍ പശുക്കളിലും മറ്റും നേര്‍ത്തതും തിളങ്ങുന്നതുമായ സ്‌നായുക്കളാണ് ടാപിറ്റായി പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!