കൊച്ചി തുറമുഖ ട്രസ്റ്റിൽ ഹിന്ദി പരിഭാഷകൻ സ്ഥിരം ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ റിക്രൂട്മെന്റാണ്. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ നേടിയ ബിരുദം.
ഇംഗ്ലീഷ് -ഹിന്ദി പരിഭാഷയിൽ സർക്കാർ / പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. ട്രാൻസ്‌ലേഷനിൽ പി.ജി. ഡിപ്ലോമ, ഒഫീഷ്യൽ ലാംഗ്വേജ് ആക്ട് ആൻഡ് റൂൾസിൽ അറിവ്, മലയാള പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന.
35 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം : 21,000- 53500 രൂപ. അപേക്ഷാ ഫോറത്തിന്റെ മാതൃക www.cochinport.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ The Secretary, Cochin Port Trust, Kochi – 682009 എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 21 .