അനന്തമായ വാക്കുകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ലോകം. ആഗോള ഭാഷയായ ഇംഗ്ലീഷില്‍ തന്നെ ലക്ഷ കണക്കിന് വാക്കുകളുണ്ട്. ഇതില്‍ പല വാക്കുകളും പല കഥകളില്‍ നിന്ന് രൂപം കൊണ്ടവയാണ്. ഇംഗ്ലീഷിലെ ചില വാക്കുകളുടെ കഥകളെ നോക്കാം.

Chuavanist ( ഷോവനിസ്റ്റ്)

നെപ്പോളിയന്റെ കീഴിലുള്ള ഫ്രഞ്ച് ആര്‍മിയിലെ ഒരു സൈനികനായിരുന്നു നിക്കോളസ്. യുദ്ധത്തിന് ശേഷവും പരാജയം സമ്മതിക്കാത്ത നെപ്പോളിയന്റെ ആശയങ്ങളുമായി മുന്നോട്ട് പോയ, ഇദ്ധേഹത്തിന്റെ പേരിലെ രണ്ടാമത്തെ ഭാഗമായ Chuavin എന്നതിൽ നിന്നാണ് Chuavanist എന്ന വാക്ക് രൂപം കൊണ്ടിരിക്കുന്നത്. മേല്‍ക്കോയ്മ മനോഭാവമെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. സ്ത്രീകളെ ബഹുമാനിക്കാത്ത, പുരുഷന്‍ സ്ത്രീകള്‍ക്ക് മുകളിലാണെന്ന് വിശ്വസിക്കുന്ന പുരുഷന്‍മാരെ വിശേഷിപ്പിക്കുന്ന പദമാണ് Male Chuavanist എന്നത്.

Karaoke (കരോക്കെ)

Empty Orchestra അഥവാ ശൂന്യമായ ഓര്‍ക്കസ്ട്ര എന്നര്‍ത്ഥം വരുന്ന ജപ്പാനീസ് വാക്കില്‍ നിന്നാണ് കരോക്കെ എന്ന പദം ഉത്ഭവിച്ചിരിക്കുന്നത്. 1960 കളില്‍ അമേരിക്കന്‍ ടിവി നെറ്റ് വര്‍ക്ക് കമ്പനി എന്‍.ബി.സി Sing-Along Songs എന്ന ആശയം കൊണ്ട് വന്നെങ്കിലും 1970 കളില്‍ ജപ്പാനീസ് എന്‍ജീയര്‍മാരാണ് കരോക്കെ മെഷീന്‍ എന്ന ആശയം വികസിപ്പിച്ചത്. ജപ്പാനീസ് ഭാഷയില്‍ കരോക്കെ എന്നാല്‍, Empty orchestra എന്നാണെങ്കില്‍ കരാത്തെ എന്നാല്‍, Empty hand എന്നാണ് അര്‍ത്ഥം.

Dead line (ഡെഡ് ലൈന്‍ )

1860-65 കാലഘട്ടത്തില്‍ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ തടവിലാക്കപ്പെടുന്നവര്‍ക്ക് ചുറ്റും ഒരു വര വരയ്ക്കുകയും അത് മറി കടക്കുന്നവരെ ക്രൂരമായി കൊന്നൊടുക്കിയിരുന്നു. തടവുകാരുടെ ജയിലിന് 20 അടി അകലത്തിലാണ് ഈ വരയുണ്ടായിരുന്നത്. ഇതിനെ ഡെഡ് ലൈൻ എന്നാണ് പറയുന്നത്. ഇന്ന് പല സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളും മറ്റും തീർക്കേണ്ട അവസാന സമയത്തെ ഡെഡ് ലൈൻ എന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!