പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒൻപതാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. റഗുലർ വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും ഉൾപ്പെടെ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

കോഴ്സ് കാലാവധി അടിസ്ഥാന യോഗ്യത ആറ് മാസം ഹയർ സെക്കൻഡറി/തത്തുല്യം

ഉയർന്ന പ്രായപരിധി ഇല്ല

അപേക്ഷാ ഫീസ് 100/-

അപേക്ഷാ ഫീസ് എസ്.ബി.ഐയുടെ തിരുവനന്തപുരം വികാസ് ഭവൻ ബ്രാഞ്ചിലെ 37005174195 എന്ന അക്കൗണ്ട് നമ്പരിൽ നേരിട്ട്, Executive Director, K-LAMPS എന്ന പേരിൽ പണമായോ ഓൺലൈൻ ട്രാൻസ്ഫർ മുഖേനയോ (ഐ.എഫ്.എസ്.സി. SBIN0070415) അടയ്ക്കാവുന്നതാണ്.

അപേക്ഷാ ഫോറവും പ്രോസ്പെക്ടസിന്റെ പ്രസക്ത ഭാഗങ്ങളും നിയമസഭാ വെബ്സൈറ്റ് ആയ www.niyamasabha.org ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിയമസഭാ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്ന അപേക്ഷാ ഫോറം സമർപ്പിക്കുമ്പോൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് ഒടുക്കിയ പേ-ഇൻ-സ്ലിപ്പ് / ഓൺലൈൻ ട്രാൻസ്ഫർ രസീത് സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ച രസീത് സമർപ്പിച്ച് അപേക്ഷാ ഫോറവും പ്രോസ്പെക്ടസും നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് നേരിട്ടും കൈപ്പറ്റാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ 2022 നവംബർ 20 ന് മുമ്പായി താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) റൂം നമ്പർ 739, നിയമസഭാ മന്ദിരം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033

കൂടുതൽ വിവരങ്ങൾക്ക് : 0471-2512662 / 2453 / 2670

വെബ്സൈറ്റ് www.niyamasabha.org