സാമൂഹ്യ മാധ്യമങ്ങളില്‍ ഈ അടുത്ത് തരംഗമായ ബ്രോഡ്കാസ്റ്റിങ്ങ് അപ്ലിക്കേഷന്‍ ആണ് ക്ലബ് ഹൗസ് എന്നത്. നിരവധി ചര്‍ച്ചകളും വര്‍ത്തമാനങ്ങളുമായി കേരളീയരും ഇപ്പോള്‍ ക്ലബ് ഹൗസിലാണ്. ഈ ക്ലബ് ഹൗസിന്റെ ഐക്കണ്‍ ആയി ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ്. ഒരു ചെറു ചിരിയോടെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. പലരും കാര്‍ട്ടൂണ്‍ പടം ആണെന്ന് പോലും കരുതിയ ആ പെണ്‍കുട്ടി ആരാണ് ?

വളരെ പ്രശസ്തയായ വിഷ്വല്‍ ആര്‍ട്ടിസ്റ്റും, ഒരു നല്ല ടെക്‌നോളജിസ്റ്റും, സോഷ്യല്‍ ആക്ടിവിസിറ്റും ആയ ഡ്രു കടോക (drue kataoka) ആണ് ഈ പെണ്‍കുട്ടി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം എടുത്ത ശേഷം സിലിക്കണ്‍ വാലിയില്‍ മറ്റേതൊരു ടെക് സ്റ്റാര്‍ട്ട് അപ് പോലെ Dru kataoka ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങി, പക്ഷെ അവര്‍ തുടങ്ങിയത് സയന്‍സും, ടെക്‌നോളജിയും, വിഷ്വല്‍ ആര്‍ട്ടും സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു വിഷ്വല്‍ ആര്‍ട്ട് സ്റ്റുഡിയോ ആയിരുന്നു. ‘Drue kataoka studios’ എന്ന പേരിലുള്ള ആ സ്റ്റുഡിയോ അഞ്ച് ഭൂഖണ്ഡങ്ങളില്‍, ഏകദേശം മുപ്പതിന് മേലെ രാജ്യങ്ങളില്‍ അവരുടെ ടെക്‌നോ ആര്‍ട്ട് പരന്ന് കിടക്കുന്നു. പല കമ്പനികളും അവരുടെ ആര്‍ട്ടിനായി കാത്തിരിക്കുന്നു. സ്‌പേസ് സ്റ്റേഷനിലേക്ക് ആര്‍ട്ട് വര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.  Zero gravity art exhibit നടത്തിയ ലോകത്തിലെ ആദ്യത്തെ വ്യക്തികൂടിയാണ്.

18 മില്യണില്‍ അധികം ഡൗണ്‍ലോഡ് ഉള്ള, ആഴ്ച്ചയില്‍ പത്ത് മില്യണിലധികം ആക്ടീവ് യൂസേഴ്‌സ് ഉള്ള ക്ലബ് ഹൗസിന്റെ ആപ്പ് ഐക്കണ്‍ ആയി drua kataoka -യെ തെരഞ്ഞെടുത്തത് എന്ത് കൊണ്ട് ?

അച്ഛന്‍ ജാപനീസും, അമ്മ അമേരിക്കനുമായ ഒരു ഏഷ്യന്‍ അമേരിക്കന്‍ വംശജ ആണ് ഡ്രു. നിരന്തരം വര്‍ദ്ധിച്ചു വരുന്ന ഏഷ്യന്‍ വംശീയ വെറിക്ക് എതിരെ എന്നും ശബ്ദം ഉയര്‍ത്തിയ വ്യക്തി ആണ് ഇവര്‍. ക്ലബ് ഹൗസിന്റെ തുടക്കം മുതല്‍ ഉള്ള ഒരു മെമ്പര്‍ ആണ് ഡ്രു. ഏകദേശം ഒരു ലക്ഷത്തിന് അടുത്ത് മെമ്പര്‍മാര്‍ ഉള്ള ‘ The art club ‘ എന്ന ക്ലബ് ഹൗസ് ക്ലബ്ബ് ഇവരുടെ ആണ്. ക്ലബ് ഹൗസിലൂടെ Stop Asian Hate എന്ന വളരെ ശക്തമായ ഒരു campiagn ഇവര്‍ നടത്തി. അതില്‍ തന്നെ 24 hours of love എന്ന വലിയ ഒരു ക്ലബ് ഹൗസ് ഇവന്റ് നടത്തി. ഉദ്ദേശം ‘ Stop Asian hate ‘ ന് Asian American Federation നു വേണ്ടി ഒരു പതിനായിരം ഡോളര്‍ സമാഹരിക്കുക എന്നത് ആയിരുന്നു. അത് campaign തുടങ്ങി ഒരു മണിക്കൂര് കൊണ്ട് എത്തി, അവസാനം അത് 90000 ഡോളര്‍ വരെ എത്തി. ക്ലബ് ഹൗസില്‍ ഇത് പോലെ പൈസ കൊടുക്കാന്‍ (ഡൊണേഷന്‍) കഴിയുന്ന ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ ഇതിന്റെ സ്ഥാപകരെ പറഞ്ഞു സമ്മതിപ്പിച്ചതും ഡ്രു ആണ്.

ഇത് കൂടാതെ സ്ത്രീകളുടെ ഉന്നമനത്തിന് ആയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍, ഇന്‍ഫന്റ് mortality അങ്ങനെ ഒരു പാട് നല്ല കാര്യങ്ങളില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന വ്യക്തി ആണ് ഡ്രു! അത് കൊണ്ടാണ് ക്ലബ് ഹൗസ് തുടങ്ങിയതിനു ശേഷം ഉള്ള എട്ടാമത്തെ ആപ് ഐകണ്‍ ആയി drue kataoka തിരഞ്ഞെടുത്തതും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ സ്ത്രീ കൂടിയാണ് ഇവർ. Espree devora ആണ് ആദ്യത്തെ ക്ലബ് ഹൗസ് ഐക്കൺ ആയ വ്യക്തി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!