രാജ്യ സുരക്ഷയെ വരെ ബാധിക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രശ്‌നം സമകാലിക ഇന്ത്യയില്‍ ചര്‍ച്ചയാവുമ്പോള്‍ എന്താണ് പെഗാസസ് സോഫ്റ്റ് വെയര്‍ എന്നറിയണം.

സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് 2016 ല്‍ വികസിപ്പിച്ചെടുത്ത  സ്‌പൈവെയറാണ്‌ പെഗാസസ്. ആന്‍ഡ്രോയിഡ് ഫോണുകളിലടക്കം ഉള്‍പ്പെടുത്താവുന്ന ഈ സോഫ്റ്റ് വെയര്‍ വ്യക്തികള്‍ക്ക് ലഭ്യമല്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സാധാരണ ഈ സോഫ്റ്റ് വെയര്‍ നല്‍കാറുള്ളത്.  ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ ആയുധമാണ് പെഗാസസ് എന്നാണ് സൈബര്‍ ഗവേഷകര്‍ പറയുന്നത്. ഒരു തെളിവും അവശേഷിക്കാതെ ഒരു ലിങ്കിലൂടെയോ, വോയിസ് കോളിലൂടെയോ, മിസ്ഡ് കോളിലൂടെയോ ഫോണുകളിലേക്ക് കടത്തി വിടുകയും ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യലാണ് പതിവ് രീതി. വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്.

Leave a Reply