സാധാരണ നമ്മള്‍ കണ്ട നാണയങ്ങളിലെല്ലാം ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ രാഷ്ട്ര നേതാക്കളുടെയെല്ലാം ചിത്രങ്ങളാണ് കാണാറുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് നാണയങ്ങളില്‍ ഉള്ളത് മിക്കി മൗസും, പോക്കിമോനും അടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്. ഏതാണ് ആ രാജ്യം എന്നല്ലെ..? ദക്ഷിണ പസഫിക്കിലെ നിയു (Niue) എന്ന കുഞ്ഞു ദ്വീപുരാഷ്ട്രത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇങ്ങനെ ഒരു രാഷ്ട്രത്തെ പോലും പലരും കേട്ട് കാണില്ല എന്നത് ശരി തന്നെ. പക്ഷെ നിയുവിലെ നാണയം ലോക പ്രശസ്തമാണ്. ഏകദേശം 1200 നുള്ളിലുള്ള ജനസംഖ്യയാണ് അവിടെയുള്ളത്.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നാണയങ്ങളിലുള്ള ആദ്യത്തെ രാജ്യമാണ് നിയു. കൂടാതെ 2014-ല്‍ 7.1 ഗ്രാം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച സ്‌പെഷ്യല്‍ കാര്‍ട്ടൂണ്‍ നാണയങ്ങളും ഇറക്കി. 25 നിയു ഡോളര്‍ മൂല്യമുള്ള ഈ നാണയങ്ങള്‍ക്ക് 625 ഡോളറായിരുന്നു വില.

LEAVE A REPLY

Please enter your comment!
Please enter your name here