2023 മാർച്ചിൽ നടത്താനുദ്ദേശിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 1655/- രൂപ ഫീസ് സഹിതം ഓൺലൈനായി 2023 ജനുവരി പതിനാറു മുതൽ മുപ്പത്തൊന്നു വരെയുള്ള തിയ്യതികളിൽ സർവ്വകലാശാലയിൽ സമർപ്പിക്കാം. 5515/- രൂപ പിഴയോടുകൂടി ഓൺലൈനായി ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 2023 ഫെബ്രുവരി നാല് വരേയും സർവ്വകലാശാലയിൽ സമർപ്പിക്കാം. ഡെസ്സർട്ടേഷൻ സോഫ്റ്റ് കോപ്പി സർവ്വകലാശാലയിൽ 2023 ഫെബ്രുവരി പത്തിനകം ലഭിക്കേണ്ടതാണ്.