അക്കിലസ് ടെണ്ടൻ എന്ന് കേൾക്കുമ്പോൾ അത് ഒരു ശരീരഭാ​ഗമാണെന്ന് ആരെങ്കിലും കരുതുമോ ? പെട്ടന്ന് കേൾക്കുന്നവർക്ക് അത് ഒരാളുടെ പേരായിട്ടാണ് തോന്നുക. എന്നാൽ മനുഷ്യ ശരീരത്തിൽ അങ്ങനെയൊരു ഭാ​ഗമുണ്ട്, ആ ഭാ​ഗത്തിന് ഈ പേര് ലഭിച്ചതിന് ഒരു കാരണവും ഉണ്ട്.

അക്കിലസ് ടെണ്ടൻ എന്ന ശരീര ഭാ​ഗം കാലിന്റെ ഉപ്പൂറ്റിയിൽ ആണ് കാണപ്പെടുന്നത്. ഇനി ഇതിന്റെ പിന്നാമ്പുറങ്ങളിൽ പറയപ്പെടുന്ന ഒരു കഥയുണ്ട്.

ഗ്രീക്ക് പുരാണങ്ങളിലെ ശക്തനായ കഥാപാത്രമാണ് ഇലിയഡിലെ നായകനായ അക്കിലസ്. ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിട്ടുള്ള ശരീരഭാഗമാണ് അക്കിലസ് ടെണ്ടൻ (Achilles Tendon). യവനനായകനായ അക്കിലസ് ശിശുവായിരുന്നപ്പോൾ ദിവ്യശക്തി ലഭിക്കാനായി മാതാവ് ഇദ്ദേഹത്തെ തെറ്റിസ് നദിയിൽ മുക്കി എന്നും കാലിന്റെ ഉപ്പൂറ്റിയിൽ പിടിച്ചുമുക്കിയതിനാൽ അവിടെ മാത്രം ജല സ്പർശമേറ്റില്ല എന്നും അതിനാൽ ആ ഭാഗം മാത്രം ദുർബലമായി എന്നുമാണ് വിശ്വാസം. ട്രോജൻ യുദ്ധത്തിന്റെ അവസാനം കാലിന്റെ ഉപ്പൂറ്റിയിൽ തറച്ച അസ്ത്രമേറ്റാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here