നീറ്റ് പി.ജി. 2021ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത സാഹചര്യത്തിൽ അപേക്ഷ നൽകാൻ/എഡിറ്റ് ചെയ്യാൻ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് 16-ന് വൈകീട്ട് മൂന്നു മുതൽ 20 വരെ അവസരം നൽകുന്നു.

അപേക്ഷിക്കാൻ ഇന്റേൺഷിപ്പ് പൂർത്തീകരിക്കേണ്ട കട്ട്ഓഫ് തീയതി, നാഷണൽ മെഡിക്കൽ കമ്മിഷൻ സെപ്റ്റംബർ 30-ലേക്ക് നീട്ടിയ സാഹചര്യത്തിലാണ് 2021 ജൂലായ് ഒന്നിനും 2021 സെപ്റ്റംബർ 30നും ഇടയ്ക്ക് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് മറ്റു വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാൻ അവസരം നൽകുന്നത്.

പി.ജി. ഓൾ ഇന്ത്യ ക്വാട്ടയിൽ ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. സംവരണം ബാധകമാക്കിയ സാഹചര്യത്തിലാണ് കാറ്റഗറി മാറ്റാനും ഇ.ഡബ്ല്യു.എസ്. സ്റ്റാറ്റസ് മാറ്റാനും അവസരം നൽകുന്നത്. മറ്റു ഫീൽഡുകളിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. വിവരങ്ങൾക്ക്: https://nbe.edu.in

LEAVE A REPLY

Please enter your comment!
Please enter your name here