സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്‌എഫ്) 249 സ്‌പോർട്‌സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഹെഡ്‌ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്‌ഥാനതലത്തിൽ കഴിവു തെളിയിച്ച പുരുഷ/വനിത കായികതാരങ്ങൾക്കാണ് അവസരം. ഒഴിവുള്ള സ്‌പോർട്‌സ് ഇനങ്ങൾ, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31, 2021

വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ ടു ജയം/തത്തുല്യം.

പ്രായം: 18–23. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്.

ശമ്പളം: 25500– 81100

സ്‌പോർട്‌സ് യോഗ്യത: വ്യക്‌തിഗത/ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീനിയർ/ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ സീനിയർ/ജൂനിയർ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിൽ മെഡൽ വേണം അല്ലെങ്കിൽ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിന്റെ സീനിയർ/ജൂനിയർ തലത്തിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചവരാകണം അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ മെഡൽ വേണം അല്ലെങ്കിൽ ദേശീയ സ്‌കൂൾ ഗെയിംസ്/ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയവരാകണം. (2019 ജനുവരി 1–2022 മാർച്ച് 31 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം).

ശാരീരിക യോഗ്യത: ഉയരം: പുരുഷൻ–167 സെ.മീ, നെഞ്ചളവ്: 81–86 സെ.മീ, സ്ത്രീ– 153 സെ.മീ, നെഞ്ചളവ്: ബാധകമല്ല. ശാരീരികയോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി, വനിതകൾ എന്നിവർക്കു ഫീസില്ല. പോസ്‌റ്റൽ ഓർഡർ/ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്‌ക്കാം.

അപേക്ഷിക്കേണ്ട വിധം: നിർദിഷ്ടമാതൃകയിലെ അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 2 പാസ്പോർട് സൈസ് ഫോട്ടോ, പോസ്‌റ്റൽ ഓർഡർ/ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം വെബ്സൈറ്റിൽ നൽകിയ വിലാസത്തിൽ അയയ്ക്കണം. https://cisfrectt.in/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!