കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ടെലികോളർ കം കൗൺസിലർ, ഫീൽഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഉൾപ്പടെ നിരവധി ഒഴിവുകൾ.

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം കഴിഞ്ഞവർക്കാണ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളർ, ടെലി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത +2 ആണ്.

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് തസ്തികയിൽ ബി.എസ്.സി. നഴ്സിംഗ് / ജി.എൻ.എം. നഴ്സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കസ്റ്റമർ റിലേഷൻ മാനേജർ തസ്തികയിൽ ആവശ്യമായ യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം + കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് ട്രെയിനിംഗ് / ടെലികോം സെക്ടർ എക്സ്പീരിയൻസ് ആണ്.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ആവശ്യമായ യോഗ്യത ബിരുദം/ ബിരുദാനന്തര ബിരുദം, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ ആവശ്യമായ യോഗ്യത പ്രസ്തുത ഫീൽഡിലുള്ള പ്രവൃത്തി പരിചയം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!