ഛത്തീസ്ഗഡ് എൻഎംഡിസി ലിമിറ്റഡിൽ 168 ട്രേഡ്/ഗ്രാജുവേറ്റ്/ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഇന്റർവ്യൂ: മാർച്ച് 10 മുതൽ 25 വരെ.

തസ്തിക, വിഭാഗം, യോഗ്യത:∙

ട്രേഡ് അപ്രന്റിസ് (സിഒപിഎ, മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ): ഐടിഐ ജയം.

∙ഗ്രാജുവേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാനിക്കൽ, മൈനിങ് എൻജിനീയറിങ്): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.

∙ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മൈനിങ് എൻജിനീയറിങ്): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ. പ്രായം: 18-30.

ട്രേഡ് അപ്രന്റിസുകാർ www.apprenticeshipindia.org എന്ന പോർട്ടലിലും ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസുകാർ www.mhrdnats.gov.in ലും റജിസ്റ്റർ ചെയ്യണം. www.nmdc.co.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!