കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ (ഐ ടി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രതിമാസ സഞ്ചിതശമ്പളം 32,560/- രൂപ. അത്യാവശ്യ യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫോറത്തിന്‍റെ മാതൃക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ് സൈറ്റ് ‘www.kuhs.ac.in’‘Appointments’ എന്ന ലിങ്ക് സന്ദർശിക്കുക.

നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകളോടുകൂടി,    രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഓ., തൃശൂർ 680 596  എന്ന വിലാസത്തിൽ 2022  ജൂലൈ പതിനഞ്ചിന്  വൈകീട്ട് അഞ്ചു മണിക്കകം സർവ്വകലാശാലയിൽ ലഭിച്ചിരിക്കേണ്ടതാണ്.