കണ്ണൂർ സർവ്വകലാശാല ഭൗതിക ശാസ്ത്ര വകുപ്പും ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലും (IQAC) സംയുക്തമായി “എമർജിംഗ് തിൻ ഫിലിം ഫോർ ലൈറ്റ് ഹാർവെസ്റ്റിംഗ്” എന്ന വിഷയത്തിൽ 07-07-2022 ന് പയ്യന്നൂർ ക്യാമ്പസ്സിൽ വച്ച് ഏകദിന ശില്പശാല നടത്തി. ശില്പശാല കണ്ണൂർ സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സാബു അബ്ദുൾഹമീദ് ഉൽഘാടനം ചെയ്തു. മെക്സിക്കോയിലെ ന്യൂവോ ലിയോൺ സർവ്വകലാശാലയിലെ പ്രൊഫസർമാരായ ഡോ. സദാശിവൻ ഷാജി, ഡോ. ബിന്ദു കൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ ഭൗതികശാസ്ത്ര വകുപ്പ് തലവൻ ഡോ. നിസാമുദീൻ കെ. എം. അധ്യക്ഷത വഹിച്ചു. അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് എൻ. കെ. സ്വാഗത ഭാഷണം നടത്തി. രസതന്ത്രവകുപ്പ് തലവൻ ഡോ. സുധീഷ് എസ്, ക്യാംപസ് ഡയറക്ടർ ഡോ. ടി. കെ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽനിന്നും അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുമായി 150 ഓളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!