+ 2 കഴിഞ്ഞ് കരിയർ ചൂസ് ചെയ്യാൻ റെഡിയായി നിൽക്കുന്ന കുട്ടികൾക്ക് പഠിക്കാവുന്ന, ഒരുപാട് ഡിമാന്റുള്ള ഒരു വെറൈറ്റി കോഴ്സ് ആണ് ആക്ച്ച്വറിയിൽ സയൻസ്(Actuarial science). മാത്സും സ്റ്റാറ്റിസ്റ്റിക്‌സും ഉപയോഗിച്ച് ഇൻഷുറൻസ്, ഫിനാൻഷ്യൽ ഫീൽഡ് എന്നിവയിലെയൊക്കെ ഫിനാൻഷ്യൽ റിസ്ക് അസ്സസ് ചെയ്യുന്ന മേഖലയാണ് ആക്ച്ച്വറിയൽ സയൻസ്. ഒരു ആക്ച്വറിക്ക് സ്റ്റാർട്ടിങ്ങിൽ തന്നെ 3.5 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിക്കും.  അഞ്ച് മുതൽ ഒൻപത് വർഷം വരെ എക്സ്പീരിയൻസ് ആവുന്നതോടെ ഒരു ആക്ച്വറിക്ക് ലഭിക്കുന്ന വാർഷിക വരുമാനം 14 ലക്ഷം രൂപ വരെയാണ്. 

എക്സ്പീരിയൻസ്, സ്‌കിൽസ് തുടങ്ങിയ ഫാക്ടർസിന്റെ അടിസ്ഥാനത്തിലാണ് ഒരു ആക്ച്വറിയുടെ വരുമാനം നിർണയിക്കപ്പെടുന്നത്. മാത്രമല്ല ആക്ച്വറിയൽ സയൻസിന് മികച്ച കോഴ്സുകളുടെ പട്ടികയിൽ 7 ആം സ്ഥാനവുമുണ്ട്. താരതമ്യേനെ സ്ട്രെസ് കുറഞ്ഞ ജോലിയായാണ് ആക്ച്ച്വറി വിലയിരുത്തപ്പെടുന്നതും. ആക്ച്വറി ഒരു എവർഗ്രീൻ കരിയർ ആണ്. കമ്പനീസ് എല്ലാകാലത്തും ഫിനാൻഷ്യൽ റിസ്കുകൾ അസ്സസ് ചെയ്യുന്നതിന് ആശ്രയിക്കുന്നത് ആക്ച്വറീസിനെ ആണ്. 

ബാച്ചിലർ കോഴ്സും മാസ്റ്റേഴ്സ് കോഴ്സും ആക്ച്ച്വറിയിൽ സയൻസിലുണ്ട്. +2 മാത്‍സ് ആണ് ബാച്ചിലർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ടച്വറീസ് ഓഫ് ഇന്ത്യ(Institute of actuaries of India) നടത്തുന്ന ACET- ACTUARIAL COMMON ENTRANCE TEST വഴിയാണ് പ്രവേശനം. 3 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ അകെ 70 ചോദ്യങ്ങളാണുണ്ടാവുക. അകെ 100 മാർക്കാണ്. നെഗറ്റീവ് മാർക്ക് ഇല്ല. ACET റിസൾട്ട്, പ്രഖ്യാപിക്കുന്ന ഡേറ്റ് മുതൽ 3 വർഷത്തേക്ക് വാലിഡായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് Institute of actuaries of India യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. www.atcuariesindia.com

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!