Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

“പ്രശ്നത്തെ പഴിക്കാതെ പരിഹാരത്തെ കുറിച്ചു ചിന്തിക്കൂ, പുതിയ മാർഗങ്ങൾ തുറക്കും!”

പ്രശസ്തമായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി യിലെ ഒരു സാധാരണ ജോലിക്കാരൻ ആയിരുന്നു ഈലി ഡിക്‌സൺ. ഭാര്യയെ ഒരുപാട് സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു പ്രശ്നം എന്തായിരുന്നു എന്ന് വെച്ചാൽ, അദ്ദേഹം വീട്ടിൽ ഇല്ലാത്ത സമയം, വീട്ടു ജോലികളും, പാചകവും ഒക്കെ ചെയ്യുന്ന ഭാര്യയുടെ കൈ കൂടെ കൂടെ മുറിഞ്ഞു ചോര വരുന്നത് ആയിരുന്നു. അതൊന്നു ഡ്രസ്സ് ചെയ്യണം എങ്കിൽ ഡിക്‌സൺ വരുന്ന വരെ കാത്തിരിക്കണം! ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് ഇത് എങ്ങനെ കണ്ടില്ല എന്ന് വെക്കും!

അങ്ങനെ ഒരു പാട് ചിന്തിച്ചു അദ്ദേഹം ഒരു വഴി കണ്ടെത്തി. അന്ന് ജോൺസൺ ആൻഡ് ജോൺസൺ ഇല്‍‌ ഉണ്ടായിരുന്ന നീളം ഉള്ള, സ്വയം ഒട്ടുന്ന ടെപ്പിൽ കുറച്ചു പഞ്ഞിയും, മരുന്നും ഒക്കെ വെച്ച് ഭാര്യയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു,ഇനി കയ്യോ കാലോ ഒക്കെ മുറിഞ്ഞാൽ ദാ ഇതിന്നു കുറച്ചു മുറിച്ചെടുത്ത് അങ്ങ് ഒട്ടിച്ചോ എന്ന്! ഭാര്യ ഹാപ്പി, പ്രശ്നത്തിന് ഉടനടി പരിഹാരവും ആയി!

ഒട്ടും മടി വിചാരിക്കേണ്ട, Blow your own trumpet, no one else will do it for you!

കുറച്ചു കഴിഞ്ഞപ്പോൾ ഇൗ ഐഡിയ കൊള്ളാം എന്ന് ഡിക്സനും തോന്നി! ഇത് പോയി അദ്ദേഹത്തിന്റെ മാനേജരുടെ അടുത്ത് ഒരു പുതിയ പ്രോഡക്റ്റ് ഐഡിയ പോലെ അവതരിപ്പിച്ച് അദ്ദേഹത്തിന്റെ പകരം കിട്ടിയത് അത് തള്ളി കളഞ്ഞു കൊണ്ടുള്ള ഒരു ചിരി മാത്രം ആയിരുന്നു. ആ മാനേജർ പോയി പുതിയ ആൾ വന്നപ്പോൾ, ഡിക്‌സൻ വീണ്ടും പോയി ഇത് ഒന്ന് അവതരിപ്പിച്ചു. വളരെ ആവേശത്തോടെ ഇത് കേട്ട മാനേജർ, ഈ പുതിയ പ്രോഡക്റ്റ് ഡെവലപ്പ് ചെയ്യാനും, അവതരിപ്പിക്കാനും ഒക്കെ ഉള്ള പൂർണ്ണ നിയന്ത്രണം ഡിക്സനു കൊടുത്തു.

അങ്ങനെ 1920 ഇല് നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ബാൻഡ് എയ്ഡ് പിറന്നു. ആദ്യം വലിയ വിജയം ആയിരുന്നില്ല എങ്കിലും, എല്ലാ സ്കൂളുകൾക്കും, ബച്ചർ കടകളിലും ഒക്കെ ഫ്രീ ആയി കൊടുത്തതോടെ ഇതിന്റെ പ്രശസ്തി കൂടി തുടങ്ങി. ലോക മഹായുദ്ധ കാലത്ത്, ലോകം മുഴുവനായി ഇതിന്റെ കയറ്റുമതി തുടങ്ങി. പിന്നെ പല കളറിൽ ഉള്ളത്, കുട്ടികൾക്ക് കാർട്ടൂണിന്റെ ചിത്രം ഉള്ളത്, കാലം മാറി മാറി ദാ ഇപ്പം ഔഗ്‌മെന്‍റെഡ് റിയാലിറ്റി വരെ ഉള്ള ബാൻഡ് എയ്ഡ് ഇറക്കിക്കഴിഞ്ഞിരിക്കുന്നു. എന്തിന്, ഇന്ന് നൂറു ബില്ല്യനിൽ മേലെ ആണ് ബാൻഡ് എയ്ഡ്ന്റെ കച്ചവടം!

അങ്ങനെ ഒരു ഐഡിയ കൊണ്ട്, കരിയറിന്റെ പടികൾ പെട്ടെന്ന് കയറി നമ്മുടെ ഈലെ ഡിക്സൺ കമ്പനിയുടെ വൈസ് പ്രസിഡന്റ് വരെ ആയി!

Prepare | Present | Promote | Execute

ഇതാണ് ഇൻട്രപ്രണർഷിപ്പ്‌ (intraprenuership), ഒരു കമ്പനിക്ക് ഉള്ളിൽ നമ്മൾ ഒരു ഇന്നോവെറ്റർ ആയി, ഒരു entrepreneur ആയി മാറുക! ഇനി അങ്ങോട്ടും എല്ല കമ്പനികൾക്കും വേണ്ടത് കൊടുക്കുന്ന ജോലി മാത്രം ചെയ്യുന്ന ആളുകളെ അല്ല, ഇങ്ങനെ ഉള്ള intrapreneurs നേ ആണ്.

അപ്പോൾ, ഒന്ന് ആഞ്ഞ് പിടിച്ചാൽ ഈ സമയത്ത് പോലും, നിങ്ങൾക്ക് ജോലി നിലനിർത്തുക എന്നതിനുപരിയായി കരിയറിന്റെ പടവുകൾ പെട്ടെന്ന് കയറാൻ സാധിക്കും!

Follow Prof. Sree Kiran

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!