Reshmi Thamban

Reshmi Thamban
Sub Editor, Nownext

നമ്മുടെ ശരീരത്തിലെ കലോറി കുറക്കുന്നതിന് നമുക്കിങ്ങോട്ട് റിവാർഡ് കിട്ടിയാലോ? ആഹാ കൊള്ളാല്ലേ? ആരും വേണ്ടാന്ന് പറയാൻ സാധ്യതയില്ല. പ്രത്യേകിച്ച്, ബോഡി ആരോഗ്യത്തോടെ, നല്ല ഫിറ്റായി കൊണ്ടുനടക്കണമെന്ന ആഗ്രഹം ആഗ്രഹം മാത്രമായി നിൽക്കുകയും അതിനുള്ള നിരന്തരമായ ഇൻസ്പിരേഷനോ ത്വരയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ. അപ്പൊ റിവാർഡ്, അങ്ങനെ ഒരു ബേൺ കലോറി ഏൺ ക്രിപ്റ്റോ എന്ന ആശയവുമായി സ്റ്റാർട്ടപ്പ് രംഗത്തേക്കിറങ്ങി അതിൽ തിളങ്ങി നിൽക്കുകയാണ് ഇവർ മൂന്ന് പേർ. വിരേന് ബൈഡ്‌, രോഹിത് ശർമ്മ, അനുരാഗ് മീണ. 

ഇവര് ചെയ്തത് ഇത്രേയുള്ളൂ. വെബ് 3 ഫിറ്റ്നസ് ആപ്പ് ആയ ഫിറ്റമിന്റ് ന് രൂപം നൽകി. ഫിറ്റമിന്റ് ഒരു  മൂവ് ടു ഏൺ ആപ്പാണ്. ഇതിൽ ഇൻബിൽറ്റ് ആയ ഗെയിമിംഗ് എലെമെന്റ്സ് ഉണ്ട്. അതിലൂടെ നമുക്ക് എൻ എഫ് ടി ആയോ ക്രിപ്റ്റോ ആയോ കോയിൻസ് ലഭിക്കും. നടന്നോ, ഓടിയോ, വർക്ക് ഔട്ട് ചെയ്തോ നമുക്ക് കോയിനുകൾ നേടാൻ കഴിയും. എല്ലാ ദിവസവും രാവിലെ ബെഡിൽ നിന്നെഴുന്നേറ്റ് വർക്ക് ഔട്ട് ചെയ്യാനുള്ള മടിയിൽ നിന്നാണ് ഇങ്ങനൊരാശയം ഈ മൂന്നുപേരുടെയും തലയിലേക്ക് കടന്നുവന്നത് പോലും. അതോടെ web3 ടെക്നോളജി ഉപയോഗിച്ച്, അതൊരു മീഡിയം ആയി കണ്ടുകൊണ്ട് ഒരു ഫിറ്റ്നസ് കമ്മ്യൂണിറ്റി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ആഫ്റ്റർ പ്രോഡക്റ്റ് ആണ് ഫിറ്റമിന്റ് ആപ്പ്.  

ഫിറ്റമിന്റ് ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ്. യുസേഴ്‌സിന് സൈൻ അപ്പ് ചെയ്ത് ഡിസെൻട്രലൈസ്ഡ് ഇൻ ആപ്പ് വാലറ്റ് ക്രിയേറ്റ് ചെയ്യാം. ഈ വാലറ്റിലേക്കാണ് എൻ എഫ് ടി അല്ലെങ്കിൽ ക്രിപ്റ്റോ ടോക്കണുകൾ നിക്ഷേപിക്കപ്പെടുക. അപ്പിൽ സൈൻ അപ്പ് ചെയ്ത് ഒരു സ്നീക്കർ എൻ എഫ് ടി മിന്റ് ചെയ്ത് വർക്ക് ഔട്ട് ആരംഭിക്കാവുന്നതാണ്. ആപ്പിലുള്ള ഇൻ ബിൽറ്റ് ട്രാക്കർ ഉപയോഗിച്ച് നമ്മൾ വർക്ക് ഔട്ട് ചെയ്യുന്നത് ആപ്പ് ട്രാക്ക് ചെയ്യുകയും അതിനനുസരിച്ച് ക്രിപ്റ്റോ ടോക്കണുകൾ വാലെറ്റിൽ നിക്ഷേപിക്കുകയും ചെയ്യും. ഈ ടോക്കണുകൾ മാർക്കറ്റിൽ ട്രേയ്ഡ് ചെയ്യാനായി ഉപയോഗിക്കാനും സാധിക്കും. 

Crypto currency

ഫിറ്റമിന്റ് ആപ്പ് ഐ ഒ എസിലും ആൻഡ്രോയിഡ് ഫോണിലും ലഭ്യമാണ്. 2022 ഏപ്രിൽ മാസത്തിലാണ് ആപ്പിന്റെ ലോഞ്ച് നടന്നത്. ഫിറ്റമിന്റിൽ നിന്നും ഇതിന്റെ ഫൗണ്ടേഴ്സിന് വരുമാനം കിട്ടുന്നത് എങ്ങനെയാണ് എന്ന ഒരു ചോദ്യം കൂടിയുണ്ട്. സ്നീക്കെർ എൻ എഫ് ടി സെൽ ചെയ്യുമ്പോൾ കമ്മീഷൻ ലഭിക്കും. കൂടാതെ ഒരു പുതിയ യൂസർ സൈൻ അപ്പ് ചെയ്ത് സ്നീക്കർ എൻ എഫ് ടി സ്വന്തമാക്കുന്നതിന് ചാർജ് ചെയ്യുന്ന തുകയും ഇവർക്ക് ലഭിക്കും. ഒരു വലിയ ഫിറ്റ്നസ് കമ്മ്യൂണിറ്റി ക്രിയേറ്റ് ചെയ്യുന്നതോടെ അവരുടെ വരുമാനം പിന്നെയും വർധിക്കും. 

മറ്റ് മൂവ് ടു ഏൺ അപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഏത് തരം വർക്ക് ഔട്ടുകൾക്കും റിവാർഡ് നൽകുന്നു എന്നതാണ് ഫിറ്റമിന്റിന്റെ പ്രത്യേകത. ബേൺ ചെയ്ത കലോറിക്കനുസരിച്ച് പ്രതിഫലവും കൊടുക്കും. നിലവിൽ പത്ത് അംഗങ്ങളാണ് ഫിറ്റമിന്റിന്റെ ടീമിലുള്ളത്. x ടു ഏൺ മോഡലിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഫിറ്റമിന്റ് നിലവിൽ മുന്നോട്ടുപോവുന്നതും. അതായത് x ടു ഏൺ എന്നാൽ അതിൽ തന്നെ ഒരുപാട് ക്യാറ്റഗറികളുണ്ട്. അധ്വാനിച്ച് പണം സമ്പാദിക്കുക എന്ന രീതിയിൽ നിന്ന് മാറി, കളിച്ചും, ഇൻവെസ്റ്റ് ചെയ്തും ക്രിയേറ്റ് ചെയ്തും മൂവ് ചെയ്തും പഠിച്ചും ഫോണുപയോഗിച്ച്, സമ്പാദിക്കുന്ന പുതിയ ജനറേഷൻ ഏണിങ് രീതിയാണ് ഫിറ്റമിന്റും ഫോളോ ചെയ്യുന്നത്.

NFT

ബാംഗ്ളൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ആപ്പിൾ വാച്ചുമായും ഫിറ്റ്‌ബിറ്റ്‌മായുമൊക്കെ കൊളാബറേറ്റ് ചെയ്ത് ഏത് രീതിയിലുമുള്ള ഫിസിക്കൽ ആക്ടിവിറ്റികളായാലും അതിനെ ഡിറ്റെക്റ്റ് ചെയ്ത് റിവാർഡുകൾ നൽകി ഒരു രാജ്യാന്തര ആപ്പായി വളരാനാണ് ഉദ്ദേശിക്കുന്നത്. അതായത് ഫിറ്റമിന്റ് ഫോക്കസ്, ഇന്ത്യയെ മാത്രമല്ല ചെയ്യുന്നത് ഒരു ആഗോള കമ്മ്യൂണിറ്റിയെ ആണെന്നർത്ഥം. 

ഫിറ്റ്‌മെന്റിന്റെ യൂസർ ബേസ് ഇപ്പോൾ തന്നെ അൻപതിലധികം രാജ്യങ്ങളാണ്. അതിൽ ജപ്പാനും റഷ്യയും ഉക്രൈനും ഉൾപ്പെടും. 10000 ഡൗൺലോഡുകൾ, 8000 പെയ്ഡ് യൂസേഴ്സ്, ഡിസ്കോഡ് പ്ലാറ്റഫോമിൽ ഒന്നരലക്ഷവും ട്വിറ്ററിൽ ഒരുലക്ഷം ഫോളോവേഴ്സും ഇപ്പൊ തന്നെ ഫിറ്റമിൻറ് ആപ്പിന് ആയിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ അധികം വൈകാതെ ലോകം മുഴുവൻ പടർന്ന് വൻ വിപ്ലവം തന്നെ രചിക്കാൻ ഫിറ്റമിന്റിനു അധികം സമയം വേണ്ട. 

കാലത്തെഴുന്നേറ്റ് എക്സർസൈസ് ചെയ്തും വർക്ക് ഔട്ട് ചെയ്തും കലോറി കുറക്കാനുള്ള മടി ചെന്ന് നിൽക്കുന്ന തലം നോക്കിയേ. അതിൽ നിന്നും ഒരു ആപ്പ് പിറന്നു. ഇതുപോലുള്ള കിടിലൻ ആശയങ്ങളാണ് ഭാവിയിൽ വലിയ വലിയ ബ്രാൻഡുകൾക്ക് രൂപം നല്കാൻ പോകുന്നത്. ഏതായാലും ഇവർ മൂന്നുപേരും വല്ലാത്ത ഒരു ഇൻസ്പിരേഷൻ തന്നെയാണ്. റിവാർഡ് കിട്ടുന്ന ആപ്പ് വരെ വിരൽത്തുമ്പിലെത്തിയ സ്ഥിതിക്ക് ഇനി മടി പിടിച്ചിരിക്കാമെന്ന ചിന്ത തന്നെ അസ്ഥാനത്തായിരിക്കുകയാണ്. വല്ലാത്തൊരു ഐഡിയ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here