മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇ.പി.എ.ബി.എക്‌സ് ഓപ്പറേറ്റർ (മെയിന്റനൻസ്) തസ്തികയിലേക്ക് 18000 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്ക് താത്കാലിക/ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതിന്റെ ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാർക്കും സാങ്കേതിത പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാർക്കും അപേക്ഷിക്കാം.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 15 നകം അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2733302, വെബ്‌സൈറ്റ്: www.mgu.ac.in.