പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ എസ്. സി/എസ് .ടി. വിഭാഗത്തിൽ ഒഴിവുവന്ന സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്‌റ്റംബർ 29 രാവിലെ 10.30 ന് പഠന വകുപ്പിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് തലവൻ മുൻപാകെ കൃത്യസമയത്ത് ഹാജരാകണം. ഫോൺ: 9847421467, 0497-2806402

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാൻസിങ്  കോളേജുകളിലെ ബിരുദ  പ്രോഗ്രാമുകളിലെ എസ് സി/എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 1 മുതൽ 3 വരെ നടത്തുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവർ സെപ്തംബർ 30 ന് 5 മണിക്ക് മുൻപായി അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0497 2715261, 0497 2715284, 7356948230