ഒന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി മൂന്നു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ മൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഏഴു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ പന്ത്രണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി ആറ് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 /2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ എട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനാറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.