ജനുവരി 27 ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (2021 അഡ്മിഷൻ റഗുലർ, 2016,2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 വരെയുള്ള അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 16 വരെ അപേക്ഷ നൽകാം.

പിഴയോടെ ജനുവരി 17 നും സൂപ്പർ ഫൈനോടെ ജനുവരി 18 നും അപേക്ഷ സ്വീകരിക്കും. മെഴ്സി ചാൻസിനുള്ള വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്പെഷ്യൽ ഫീസ് അടയ്ക്കണം.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെൻറെഷൻആൻറ് ഓട്ടോമേഷൻ(ന്യൂ സ്‌കീം 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയുടെ(നവംബർ 2022) പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 12 മുതൽ നടത്തും. വിശദമായ ഷെഡ്യൂൾ സർവകലാശാലാ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.വോക് ഡിഗ്രി പരീക്ഷ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ(2020 അഡ്മിഷൻ റെഗുലർ പുതിയ സ്‌കീം ഡിസംബർ 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ(ഇന്റേൺഷിപ്പ്) അതത് കേന്ദ്രങ്ങളിൽ ജനുവരി 12ന് നടത്തും. വിശദമായ ടൈം ടേബിൾ വെബ് സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്മെൻറ് (2021 അഡ്മിഷൻ റഗുലർ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 23 മുതൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ.