അടുത്ത അധ്യയന വർഷം മുതൽ, കേരളത്തിലെ സർവകലാശാലകളിൽ ഡിഗ്രി നാലു വർഷം ആക്കാൻ പോവുകയാണ്. ബിരുദം, ഡിഗ്രി എന്നൊക്കെ നമ്മള് പേരിട്ട വിളിക്കാറുള്ള ഗ്രാജുവേഷൻ, എൻ ഇ പി അഥവാ ന്യൂ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായിട്ടാണ് 3 വർഷത്തെ കാലാവധി എന്നത് മാറ്റി നാലു വർഷം ആക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചർ ആണ് ഈ ഒരു പ്രഖ്യാപനം നടത്തിയത്. പുതിയ പാഠ്യപദ്ധതിയും ഇതിനോടൊപ്പം തന്നെ പ്രാബല്യത്തിൽ വരും. 

Distant education universities

പുതിയ അധ്യയന വർഷം മുതൽ എല്ലാ വിദ്യാർത്ഥികൾക്കും നാലു വർഷ ഡിഗ്രി കോഴ്സിലേക്കായിരിക്കും അഡ്മിഷൻ ലഭിക്കുക. ഇനി എനിക്ക് നാലു വർഷം പഠിക്കേണ്ട 3 വർഷം മതി എന്നൊരു താല്പര്യമാണ് ഒരു വിദ്യാർത്ഥിക്ക് ഉള്ളതെങ്കിൽ അവർക്ക് 3 വർഷം മാത്രം പഠിക്കാനുള്ള അവസരവും ലഭിക്കും. നാലാം വർഷം പൂർണമായും ഗവേഷണത്തിനും പ്രാക്ടിക്കൽ സ്റ്റഡിക്കും വേണ്ടി ഉള്ളതാണ്. അതായത് അവസാന സെമെസ്റ്ററിൽ ഓടിനനടന്നു കഷ്ടപ്പെട്ട് ചക്രശ്വാസം വലിച്ച് പൂർത്തിയാക്കികൊണ്ടിരുന്ന ഡെസേർട്ടേഷനും പ്രാക്ടിക്കൽ എക്‌സാമിനുമൊക്കെ ഒരു വർഷം മുഴുവൻ കിട്ടാൻ പോവുകയാണ്. അധ്യാപകർക്ക് ജോലി ഭാരം കുറയും, അതേപോലെ വിദ്യാർത്ഥികൾക്ക് സ്‌ട്രെസും കുറയും. നാലു വർഷത്തെ ഡിഗ്രി കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പിജി സെക്കൻഡ് ഇയറിയിലേക്ക് ലാറ്ററൽ എൻട്രി എന്ന കാര്യവും പരിഗണനയിലുണ്ടത്രെ. 

പാഠ്യപദ്ധതി പരിഷ്കരണത്തിൽ ശ്രദ്ധിക്കുന്ന പ്രധാന മാർഗനിർദേശങ്ങളിൽ ഒന്ന് എവെരിതിങ് അപ്റ്റു സ്റ്റുഡന്റസ് എന്നതാണ്. ഇന്റെരെസ്റ്റ് താല്പര്യം അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും കോഴ്സ് പൂർത്തിയാക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് നൽകുക. അതുപോലെ സ്കിൽ ഡെവലപ്മെൻറ് കോഴ്സുകൾ ആരംഭിക്കുക, പ്രാക്ടിക്കൽ ട്രെയിനിങ് അക്കാഡമിക് ക്രെഡിറ്റിന്റെ ഭാഗമാക്കൽ, നാലു വർഷ ഡിഗ്രി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് എട്ടാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ് ചെയ്യാനോ പ്രൊജക്റ്റ് ചെയ്യാനോ ഉള്ള അവസരം, ഓരോ വിഷയങ്ങൾക്കും ഉണ്ടാവേണ്ട ക്വാളിറ്റി പ്ലാൻ ചെയ്യൽ, നിലവിലെ ഡിഗ്രി പ്രോഗ്രാമിന്റെ സ്ട്രക്ച്ചർ പരിഷ്കരണം, കൂടാതെ അക്കാദമിക് ക്രെഡിറ്റ് കാൽക്കുലേറ്റ് ചെയ്യാൻ പൊതു മാനദണ്ഡം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ മാർഗനിർദേശങ്ങളിൽ പെടുന്നു. 

education

ഇപ്പോൾ തന്നെ മൂന്നു വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്സുകൾ നാലാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ഉയർന്നു വന്നു കൊണ്ടിരിക്കുന്നുണ്ട്. പഠന ദൈർഘ്യം കൂടുന്നതിലൂടെ വിദ്യാർത്ഥികളുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നത് എന്നും അത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും വിമർശനങ്ങളുണ്ട്. ഇത്രയധികം വർഷം പഠിച്ച് കഴിഞ്ഞ് പിന്നെ എപ്പോഴാണ് ജീവിക്കാൻ സമയം എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇത്രയധികം വർഷങ്ങൾ പഠിച്ച് കഴിഞ്ഞിട്ടും ജീവിതത്തിൽ അവർ കാര്യമായി എന്തെങ്കിലും നേടുന്നുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. 

വിമർശനങ്ങൾ വിമർശനങ്ങളുടെ വഴിക്ക് പോകും എന്നതാണ് അടുത്ത വർഷം മുതൽ നടപ്പിലാക്കും എന്ന രീതിയിൽ വന്നുകൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത്. നാലു വർഷം ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്നത് പ്രാബല്യത്തിൽ വന്നതിനു ശേഷം മാത്രം അറിയാൻ കഴിയുന്ന കാര്യമാണ്.