വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യം വളർത്താനും ഗവേഷണ മേക്അഹ്ൽ പരിചയപ്പെടുത്താനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ ഐ ടി) ഹൈദരാബാദ് നടത്തുന്ന ‘ഷുവർ’ (സമ്മർ അണ്ടർ ഗ്രാജ്വേറ്റ് റിസർച്ച് എക്സ്പോഷർ) ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഈ വർഷം മെയ് 15 മുതൽ ജൂലായ് 14 വരെയാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം. ഐ ഐ ടി യിലെ 18 വകുപ്പുകളിൽ ഏതെങ്കിലും ഒന്നിലേക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.

യോഗ്യത മാനദണ്ഡങ്ങൾ: ബി.ടെക്., ബി.ഡിസ്. അവസാന വർഷ വിദ്യാർത്ഥികൾ, എം.എസ്‌സി./എം.എ. ഒന്നാം വർഷ വിദ്യാർത്ഥികൾ, ഇന്റഗ്രേറ്റഡ് എം.എസ്‌സി. അവസാന വർഷ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.

ഡിപ്പാർട്ട്മെന്റുകൾ

 • ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
 • ബയോമെഡിക്കൽ എൻജിനിയറിങ്
 • ബയോടെക്നോളജി
 • ക്ലൈമറ്റ് ചേഞ്ച്
 • സിവിൽ എൻജിനിയറിങ്
 • കെമിക്കൽ എൻജിനിയറിങ്
 • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
 • കെമിസ്ട്രി
 • ഡിസൈൻ
 • എൻജിനിയറിങ് സയൻസ്
 • ഇലക്‌ട്രിക്കൽ എൻജിനിയറിങ്
 • ഓൺട്രപ്രനേർഷിപ്പ് ആൻഡ് മാനേജ്മെൻറ്
 • ഹെറിറ്റേജ് സയൻസ് ആൻഡ് ടെക്നോളജി
 • ലിബറർ ആർട്സ്
 • മാത്തമാറ്റിക്സ്
 • മെക്കാനിക്കൽ ആൻഡ് ഏറോസ്പേസ് എൻജിനിയറിങ്
 • മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനിയറിങ്
 • ഫിസിക്സ്

മാസം 15,000 രൂപ രണ്ട് മാസത്തേക്ക് ഫെല്ലോഷിപ്പ് ലഭിക്കും. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. iith.ac.in/research/SURE/ എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. ക്ലാസിൽ ആദ്യ 10 സ്ഥാനങ്ങളലിൽ ഒന്ന് അപേക്ഷകൻ/ക ആണെങ്കിൽ അത് തെളിയിക്കുന്ന വകുപ്പ് മേധാവിയുടെയോ കോളേജ് പ്രിൻസിപ്പാലിന്റെയോ, സ്ഥാപനത്തിന്റെ ലെറ്റർ പാടിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷകന്റെ/യുടെ ഏതെങ്കിലും മൂന്നു അക്കാദമിക് നേട്ടങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക്: [email protected]