ഡൽഹി സർക്കാരിന്റെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലും സർവീസസ് ഡിപ്പാർട്ടുമെന്റിലും ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫാർമസിസ്ററ്, നേഴ്‌സിങ് ഓഫീസർ, ഒക്യുപേഷണൽ തെറാപ്പിസ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ഒഫ്താൽമോളജി), ഡെന്റൽ ഹൈജീനിസ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ,സ്പീച് തെറാപ്പിസ്റ്,അസിസ്റ്റന്റ് ഡയറ്റിഷൻ മെഡിക്കൽ റെക്കോർഡ് ക്ളർക്, ഓക്സിലറി നേഴ്സ് മിഡ്‌വൈഫ് . ലാബ് അസിസ്റ്റന്റ് (ഗ്രൂപ്പ 4 ) ഫിസിയോതെറാപ്പിസ്റ്, സോഷ്യൽ വർക്കർ, ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, ലാബ് ടെക്നിഷ്യൻ (ഗ്രേഡ് 3) അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ, എന്നിങ്ങനെ വിവിധ തസ്തികകളിലായി 1,650 ഒഴിവുകളാണുള്ളത്.
യോഗ്യതയ്ക്കും മറ്റു വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുമായി www.dsssb.delhigovt.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷിക്കാനുള്ള അവസാന തിയതി :ഓഗസ്റ് 13